Your Image Description Your Image Description

കോഴിക്കോട് : മൂന്ന് മാസമായി ജില്ലയിൽ നടന്നുവരുന്ന വികസിത് ഭാരത് സങ്കൽപ് യാത്ര പര്യടനം പൂർത്തിയായി. 2023 നവംബർ 28 ന് ആരംഭിച്ച പര്യടനം ജില്ലയിലെ 70 ഗ്രാമ പഞ്ചായത്തുകളിലും 7 മുനിസിപ്പാലിറ്റികളിലും കോഴിക്കോട് കോർപറേഷനിലും ആയി 136 സ്ഥലങ്ങളിൽ പൊതുയോഗങ്ങൾ സംഘടിപ്പിച്ചു.

കേന്ദ്ര വികസന ക്ഷേമ പദ്ധതികൾ വിശദീകരിച്ചു നടത്തിയ യാത്രയിൽ വിവിധ കേന്ദ്ര സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പദ്ധതികളെ കുറിച്ച് വിശദീകരിച്ചു. ചൊവ്വാഴ്ച മലാപ്പറമ്പ് നടന്ന അവസാന പൊതുയോഗത്തിൽ സാമ്പത്തിക സാക്ഷരതാ കൗൺസിലർമാരായ ഗോപിനാഥ് പി. , രാധാകൃഷ്ണൻ എൻ., ഫീൽഡ് പബ്ലിസിറ്റി ഓഫിസർ പ്രജിത്ത് കുമാർ എം. വി. ഫുഡ്‌ കോർപറേഷൻ ഓഫ് ഇന്ത്യ അസിസ്റ്റന്റ് മാരായ തുഷാര അശോക്, ധന്യ കെ., അവതാരകൻ ബൈജു മുക്കം തുടങ്ങിയവർ സംസാരിച്ചു.

ജില്ലാ ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണികേഷൻ,തപാൽ വകുപ്പ്,  ഫുഡ്‌ കോർപറേഷൻ ഓഫ് ഇന്ത്യ,യു. ഐ. ഡി.എ. ഐ., ഹിന്ദ് ലാബ്സ് തുടങ്ങിയ വിവിധ സർക്കാർ വകുപ്പുകൾ ചേർന്നാണ് ജില്ലയിൽ വികസിത് ഭാരത് സങ്കൽപ് യാത്ര നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *