Your Image Description Your Image Description
വയനാട്: നെന്മേനി ഗ്രാമ പഞ്ചായത്തിലെ ഗോവിന്ദമൂല ചിറ ഇനി വിനോദ സഞ്ചാരകേന്ദ്രമാകും. ടൂറിസം വകുപ്പിന്റെ വണ് ഡസ്റ്റിനേഷന് വണ് പഞ്ചായത്ത് പദ്ധതിയില് ഉള്പ്പെടുത്തി ആദ്യഘട്ടത്തില് 76 ലക്ഷം രൂപയുടെ നിര്മ്മാണ പ്രവൃത്തികളാണ് ചിറയില് നടക്കുക.
ചിറയുടെ ചുറ്റും കൈവരി, ബോട്ടിംഗ്, അലങ്കാര വിളക്കുകള്, ഇരിപ്പിടങ്ങള്, കഫ്റ്റീരിയ, ടിക്കറ്റ് കൗണ്ടര്, കുട്ടികള്ക്കുള്ള കളിസ്ഥലം, ട്രക്കിംഗ് സൗകര്യം തുടങ്ങിയവയാണ് ആദ്യ ഘട്ടത്തില് ഒരുക്കുക. വയനാട്ടിലെ വിനോദ സഞ്ചാര സാധ്യതകള് പ്രയോജനപ്പെടുത്തുന്നതിന് നെന്മേനി ഗ്രാമപഞ്ചായത്ത് ചില്ഡ്രന്സ് പാര്ക്ക്, കോളിയാടി മുതല് മാടക്കര വരെ പാതയോര ടൂറിസം, കോവിലകം ചിറ ടൂറിസം പദ്ധതി എന്നിവ നടപ്പിലാക്കും.
ഗോവിന്ദമൂലച്ചിറ ടൂറിസം പദ്ധതി പ്രവൃത്തി ഐ.സി ബാലകൃഷ്ണന് എം.എല്.എ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റ്റിജി ചെറുതോട്ടില്, സ്ഥിരം സമിതി അധ്യക്ഷരായ ജയ മുരളി, വി.ടി ബേബി, സുജാത ഹരിദാസ്, ബ്ലോക്ക് പഞ്ചായത്തംഗം പി.കെ സത്താര്, പഞ്ചായത്തംഗങ്ങളായ യശോദ ബാലകൃഷ്ണന്, ദീപ ബാബു, കെ.വി ശശി, ഷമീര് മാളിക, ബിജു ഇടയനാല്, ഉഷ വേലായുധന്, ജില്ല ടൂറിസം ഡെപ്യൂട്ടി ഡയറക്ടര് ഡി.വി പ്രഭാത്, ഗോവിന്ദ മൂലച്ചിറ ആക്ഷന് കമ്മിറ്റി ഭാരവാഹികളായ യു.കെ പ്രേമന്, കെ.കെ പൗലോസ്, മുഹമ്മദ് കുട്ടി, കെ.ടി സുരേഷ്, അനുപ്രസാദ്, വിനു ഐസക്, ടി മുഹമ്മദ് എന്നിവര് പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *