Your Image Description Your Image Description

കൊല്ലം: തൃശൂര്‍ സ്വദേശിയായ രേഖ കാര്‍ത്തികേയന്‍ ജീവിതത്തിന്റെ വെല്ലുവിളികളെ നേരിട്ടത് കടലാഴങ്ങളില്‍ നിന്നായിരുന്നു. ഇന്ത്യയില്‍ ആദ്യമായി ആഴക്കടല്‍മത്സ്യബന്ധനത്തിനുള്ള ലൈസന്‍സ് സ്വന്തമാക്കിയാണ് ചരിത്രത്തില്‍ ഇടം നേടിയത്. തൊഴില്‍മാഹാത്മ്യത്തിന്റെ മലയാളവനിതാ സാന്നിദ്ധ്യമാണ് രേഖ.

കശുവണ്ടി മേഖലയിലെ കൊല്ലത്തിന്റെ സ്ത്രീസാന്നിധ്യമാണ് ഒ വത്സലകുമാരി. ഏറ്റവും മികച്ച തൊഴിലാളിയെന്ന ശ്രേഷ്ഠ പുരസ്‌കാരം നേടിയാണ് ശ്രദ്ധേയായത്.

ഗാര്‍ഹിക മേഖലയിലെ മികവാണ് സുശീല ജോസഫ് എന്ന കൊല്ലം ജില്ലക്കാരിക്ക് നേട്ടമായത്. 2020 ലെ തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം നേടി.

എറണാകുളം ജില്ലയില്‍ നിന്നുള്ള മുഹമദ് നാസര്‍ മോട്ടര്‍ തൊഴിലാളിയുടെ തൊഴില്‍ നൈപുണ്യം പുലര്‍ത്തിയാണ് വേറിട്ടു നില്‍ക്കുന്നത്. കലാ-കായികമേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 2020ലെ തൊഴിലാളി ശ്രേഷ്ഠ അവാര്‍ഡ് ജേതാവാണ്.

മൃഗസ്‌നേഹത്തിന്റെ കുടുംബപാരമ്പര്യം ആനപരിപാലനത്തിലേക്ക് വരെയെത്താമെന്ന് മലയാളിക്ക് പ്രവര്‍ത്തിപഥത്തിലൂടെ കാട്ടിക്കൊടുത്ത ചെറുപ്പമാണ് 29 കാരി ഷബ്‌നസുലൈമാന്‍. കോഴിക്കോട് സ്വദേശിയായ ഷബ്‌ന ദന്തരോഗചികിത്സാ വിദഗ്ധയാണ്. വിദേശജീവിതത്തിന്റെ ഇടവേളയില്‍ നാട്ടിലെത്തിയപ്പോഴാണ് മൃഗസ്‌നേഹത്തിന്റെ വഴിയിലേക്ക് എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *