Your Image Description Your Image Description

ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് പൗരത്വഭേദഗതി നിയമം നടപ്പിലാക്കാനുള്ള നീക്കങ്ങൾക്ക് തുടക്കം കുറിച്ച് കേന്ദ്രസർക്കാർ. ലോക്സഭ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റചട്ടം നിലവിൽ വരുന്നതിന് മുമ്പ് തന്നെ പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിജ്ഞാപനം ചെയ്യുമെന്നാണ് റിപ്പോർട്ട്. ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് പൗരത്വഭേദഗതി നിയമം നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും അറിയിച്ചിരുന്നു.

സി.എ.എ പ്രകാരം പൗരത്വത്തിന് അപേക്ഷിക്കുന്നതിനുള്ള പോർട്ടൽ നേരത്തെ തന്നെ സജ്ജമാക്കിയിട്ടുണ്ട്. ഈ പോർട്ടലിലൂടെ അപേക്ഷകർക്ക് പൗരത്വത്തിനായി അപേക്ഷിക്കാനാവും. ഇതിൽ പൗരത്വത്തിനായി അപേക്ഷിക്കുന്നവർ ഇന്ത്യയിലെത്തിയ വർഷം മാത്രം നൽകിയാൽ മതിയാകും.

Leave a Reply

Your email address will not be published. Required fields are marked *