Your Image Description Your Image Description

ഇന്ത്യക്കാരുടെ ഭക്ഷണത്തില്‍ പച്ചക്കറിയുടെ വിഹിതം കുറയുകയും മുട്ട, മത്സ്യം, ഇറച്ചി എന്നിവ കൂടിവരുകയും ചെയ്യുന്നു. സസ്യേതര ആഹാരം മാത്രമല്ല, ഉപഭോഗച്ചെലവില്‍ സംസ്കരിച്ച ഭക്ഷണം, ശീതള പാനീയങ്ങള്‍, ലഹരിവസ്തുക്കള്‍ എന്നിവയും വര്‍ധിക്കുകയാണ്. കുടുംബങ്ങളുടെ ഉപഭോഗച്ചെലവിനെക്കുറിച്ച് ദേശീയ സാംപിള്‍ സര്‍വേ ഓഫീസ് 1999-2000 മുതല്‍ 2022-23 വരെ അഞ്ചുഘട്ടങ്ങളിലായി നടത്തിയ പഠനത്തിലാണിതുള്ളത്.

1999-2000ല്‍ ഗ്രാമീണകുടുംബങ്ങളുടെ ആകെ ചെലവില്‍ 6.17 ശതമാനമായിരുന്നു പച്ചക്കറിയെങ്കില്‍ 2022-23ല്‍ അത് 5.38 ശതമാനമായി. നഗരത്തിലാവട്ടെ, ഇതേ കാലയളവില്‍ 5.13 ശതമാനത്തില്‍നിന്ന് 3.8 ശതമാനമായും കുറഞ്ഞു. അതേസമയം മുട്ട മത്സ്യം, ഇറച്ചി എന്നിവ ഗ്രാമീണമേഖലയില്‍ 3.32 ശതമാനത്തില്‍നിന്ന് 4.91 ശതമാനമായും നഗരത്തില്‍ 3.13 ശതമാനത്തില്‍നിന്ന് 3.57 ശതമാനമായും കൂടി.

Leave a Reply

Your email address will not be published. Required fields are marked *