Your Image Description Your Image Description

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയതിന് യോഗഗുരു രാംദേവിനും പതഞ്ജലി ആയുർവേദ കമ്പനി മാനജിങ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണക്കും സുപ്രീം കോടതി നോട്ടീസ്. അടുത്ത ഉത്തരവ് ഉണ്ടാകുന്നതു വരെ മെഡിക്കൽ ഉൽപന്നങ്ങൾ പരസ്യം ചെയ്യരുതെന്നും നോട്ടീസിലുണ്ട്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (ഐ.എം.എ) ഹരജിയിലാണ് സുപ്രീം കോടതി ജഡ്ജി അമാനുല്ല അധ്യക്ഷനായ ബെഞ്ചിന്റെ വിധി.

പതഞ്ജലി അവകാശവാദത്തിനെതിരെ മുതിർന്ന അഭിഭാഷകൻ പി.എസ്.പട്വാലിയ ഐ.എം.എക്കു വേണ്ടി നൽകിയ ഹരജിയിലാണ് കോടതിവിധി. ഇത്തരം പരസ്യങ്ങൾക്കെതിരെ നടപടിയെടുക്കാത്തതിന് കേന്ദ്രസർക്കാരിനെ സുപ്രീം കോടതി കുറ്റപ്പെടുത്തുകയും ചെയ്തു. സർക്കാർ കണ്ണടച്ച് ഇരിക്കുകയാണെന്നും ഇത്തരം പരസ്യങ്ങളിലൂടെ രാജ്യത്തെ മുഴുവൻ തെറ്റിദ്ധരിപ്പിക്കുകയാണ്. ഇത് വളരെ ദൗർഭാഗ്യകരമാണെന്നും സർക്കാർ അടിയന്തിരമായി നടപടികൾ കൈക്കൊള്ളണമെന്നും ബെഞ്ച് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *