Your Image Description Your Image Description
Your Image Alt Text

ഗസ്സയിൽ സഹായം കാത്തുനിന്ന ദുരിതബാധിതരെയും കൊന്നുതള്ളി ഇസ്രായേലിന്റെ കൊടുംക്രൂരത. ആക്രമണത്തിൽ 10 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗസ്സ സിറ്റിയിൽ സഹായ ട്രക്കുകൾക്കായി വരിനിന്നവർക്കു നേരെയാണ് ഇസ്രായേൽ ആക്രമണം. ആയിരങ്ങളാണ് ഭക്ഷണത്തിനായി ഇവിടെ കാത്തുനിന്നിരുന്നത്. 10 പേർ കൊല്ലപ്പെടുകയും 15 പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

അതേസമയം, ഗസ്സയിലേക്ക് സഹായ ട്രക്കുകൾ വരുന്നതും ഇസ്രായേൽ സേന തടയുകയാണ്. പ്രതിദിനം 500ലേറെ ഭക്ഷണ ട്രക്കുകൾ ആവശ്യമായിടത്ത് 100ൽ ചുവടെ മാത്രമാണ് അനുവദിക്കുന്നത്. എന്നാൽ പട്ടിണി ആയുധമാക്കി ഫലസ്തീനികളെ തളർത്താനുള്ള ഇസ്രായേൽ ലക്ഷ്യം വിജയിക്കില്ലെന്ന് ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *