Your Image Description Your Image Description

ക്വാ​ലാ​ലം​പു​ർ: ഗ​സ്സ​യി​​ലെ ന​ര​നാ​യാ​ട്ടി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​സ്രാ​യേ​ലി ക​പ്പ​ലു​ക​ൾ​ക്ക് പ്ര​വേ​ശ​നം നി​രോ​ധി​ച്ച് മ​ലേ​ഷ്യ. പാലസ്തീന്‍ ജനതയോട് മാനുഷിക സമീപനം കാണിക്കുന്നില്ലെന്ന് വിശദമാക്കിയാണ് മലേഷ്യയുടെ നടപടി. ഫ​ല​സ്തീ​നി​ക​ൾ​ക്കെ​തി​രാ​യ ഇ​സ്രാ​യേ​ലി​ന്റെ ന​ട​പ​ടി​ക​ളോ​ടു​ള്ള പ്ര​തി​ക​ര​ണ​മാ​യാ​ണ് നി​രോ​ധ​ന​​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി അ​ൻ​വ​ർ ഇ​ബ്രാ​ഹിം ഔ​ദ്യോ​ഗി​ക പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

ഒക്ടോബർ ആറിന് നടന്ന ഇസ്രയേൽ ആക്രമണത്തിന് പിന്നാലെ ഇസ്രയേലിനെതിരെ ശക്തമായ നിലപാട് എടുക്കാന്‍ അൻവറിനെതിരെ രാഷ്ട്രീയ സമ്മർദ്ദം വർധിപ്പിച്ചിരുന്നു.ഇ​സ്രാ​യേ​ലി​ലേ​ക്കു​ള്ള ക​പ്പ​ലു​ക​ളി​ൽ മ​ലേ​ഷ്യ​ൻ തു​റ​മു​ഖ​ങ്ങ​ളി​ൽ​നി​ന്ന് ച​ര​ക്ക് ക​യ​റ്റു​ന്ന​തി​നും നി​രോ​ധ​നം ബാ​ധ​ക​മാ​ണ്. ഈ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ ഉ​ട​ന​ടി പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്നും പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.കപ്പലുകളിൽ ഇസ്രയേൽ പതാകകൾ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. നേരത്തെ ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമങ്ങളില്‍ രൂക്ഷ വിമര്‍ശനവുമായി അമേരിക്കന്‍ പ്രസി‍ഡൻറ് ജോ ബൈഡന്‍ രംഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *