Your Image Description Your Image Description
Your Image Alt Text

കൊളസ്ട്രോൾ ഇന്ന് പലരിലും കണ്ട് വരുന്ന ജീവിതശെെലി രോ​ഗമാണ്. നല്ല കൊളസ്ട്രോൾ ശരീരത്തിന് പ്രധാനപ്പെട്ടതാണ്. ഹൃദ്രോഗങ്ങളും പക്ഷാഘാതവും ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതിന് നല്ല കൊളസ്ട്രോൾ ആവശ്യമാണ്.

ഉദാസീനമായ ജീവിതശൈലി, വ്യായാമത്തിന്റെ അഭാവം, പോഷകാഹാരക്കുറവ് എന്നിവ യുവാക്കൾക്കിടയിൽ ഉയർന്ന കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുന്നതിന് കാരണമായിട്ടുണ്ട്. ഇത് ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (എൽഡിഎൽ) അല്ലെങ്കിൽ ചീത്ത കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുന്നു. യുവാക്കൾക്കിടയിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ, പ്രമേഹം, പൊണ്ണത്തടി എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിച്ചിട്ടുള്ളതായി പൂനെയിലെ സൂര്യ മദർ ആൻഡ് ചൈൽഡ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ക്ലിനിക്കൽ ഡയറ്റീഷ്യനും ഫംഗ്ഷണൽ ന്യൂട്രീഷ്യനിസ്റ്റുമായ മിലോണി ഭണ്ഡാരി പറഞ്ഞു.

എൽഡിഎൽ കൊളസ്ട്രോൾ 22 ശതമാനം വ്യക്തികളിലും ഭാവിയിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. 18.5 – 22.9. ഉയർന്ന കൊളസ്ട്രോൾ പ്രാഥമികമായി പൊണ്ണത്തടിയുമായി ബന്ധപ്പെട്ടിരിക്കുന്നതായി കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു.

ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണങ്ങൾ നല്ല കൊളസ്ട്രോൾ നിലനിർത്തുന്നതിൽ നിർണായകമാണ്. നട്സ്, വിത്തുകൾ, ബീൻസ്, പയർവർഗ്ഗങ്ങൾ എന്നിവ ധാതുക്കളുടെയും ആരോഗ്യകരമായ കൊഴുപ്പുകളുടെയും മികച്ച ഉറവിടമാണ്.  ഒലിവ് ഓയിൽ ഉപയോഗിക്കുന്നത് നല്ല കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുന്നതായി വിദ​ഗ്ധർ പറയുന്നു.

ബെറികളിൽ പ്രത്യേകിച്ച് ബ്ലൂബെറിയിൽ, കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ കഴിയുന്ന ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്.  മത്സ്യങ്ങളായ മത്തി, അയല എന്നിവ ഒമേഗ-3 ഫാറ്റി ആസിഡുകളുടെ ഉറവിടമാണ്. ഇത് വീക്കം കുറയ്ക്കാനും എച്ച്ഡിഎൽ അളവ് വർദ്ധിപ്പിക്കാനും സഹായിക്കുന്നു.

ഭക്ഷണത്തിൽ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുന്നത് നാരുകൾ, ധാതുക്കൾ, വിറ്റാമിനുകൾ എന്നിവ ശരീരത്തിലെത്തുന്നതിന് സഹായിക്കുന്നു. പച്ച ഇലക്കറികളിൽ ആന്റിഓക്‌സിഡന്റുകളും നാരുകളും കൂടുതലുള്ളതിനാൽ ഇത് മൊത്തത്തിലുള്ള ഹൃദയാരോഗ്യത്തിന് സഹായകമാകും.

കുറഞ്ഞ പൂരിത കൊഴുപ്പിന്റെ മറ്റൊരു ഉറവിടമാണ് സോയ.“സോയ ഭക്ഷണങ്ങൾ പതിവായി കഴിക്കുന്നത് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിന് ​ഗുണം ചെയ്യും. ബീറ്റാ-ഗ്ലൂക്കൻ അടങ്ങിയ ഓട്‌സ്, ഡാർക്ക് ചോക്ലേറ്റ് തുടങ്ങിയ സൂപ്പർഫുഡുകളും എൽഡിഎൽ അളവ് കുറയ്ക്കുന്നതിനും കൊളസ്‌ട്രോളിന്റെ അളവ് നിലനിർത്തുന്നതിനും സഹായിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *