Your Image Description Your Image Description

ഇടയ്ക്കിടെ സ്തനങ്ങളില്‍ വേദന വരാറുണ്ടോ? പല കാരണങ്ങള്‍ കൊണ്ടും സ്തനങ്ങളില്‍ വേദനയുണ്ടാകാം. മാസ്റ്റൽജിയ എന്നും അറിയപ്പെടുന്ന സ്തന വേദന പല സ്ത്രീകൾക്കിടയിലും സാധാരണമാണ്. പൊതുവെ ആര്‍ത്തവത്തോട് അനുബന്ധിച്ചും അല്ലാതെയും വേദന വരാം. എന്നാല്‍ ഇത്തരം വേദനയെ നിസാരമാക്കേണ്ട.

സ്തനങ്ങളിലെ വേദനയ്ക്ക് പിന്നിലെ കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…

ഒന്ന്…

ഹോർമോൺ വ്യതിയാനങ്ങൾ മൂലം ചില സ്ത്രീകള്‍ക്ക് ഇത്തരത്തില്‍ സ്തനങ്ങളില്‍ വേദന വരാം. പ്രത്യേകിച്ച്, ആർത്തവത്തോടനുബന്ധിച്ച് ഈസ്ട്രജൻ, പ്രൊജസ്ട്രോണുകളുടെ ഏറ്റക്കുറച്ചിലുകൾ സ്തനങ്ങളുടെ ആർദ്രതയ്ക്കും അസ്വസ്ഥതയ്ക്കും ഇടയാക്കും. ഇത് സാധാരണയായി ആർത്തവത്തിന് മുമ്പുള്ള ദിവസങ്ങളിൽ സംഭവിക്കുന്നു. ഈ ഹോർമോൺ സ്വാധീനം സ്തനങ്ങളിൽ വേദനയ്ക്ക് കാരണമാകാം.
രണ്ട്…

സിസ്റ്റുകൾ മൂലവും സ്തനങ്ങളില്‍ വേദന വരാം. ബ്രെസ്റ്റ് സിസ്റ്റുകളെയും നിസാരമായി കാണാതെ ഡോക്ടറെ കാണിക്കേണ്ടത് പ്രധാനമാണ്.

മൂന്ന്…

സ്ത്രീകളെ ബാധിക്കുന്ന ഗുരുതരമായ അര്‍ബുദങ്ങളില്‍ ഒന്നാണ് സ്തനാര്‍ബുദം. സ്തനങ്ങളിലെ ചെറിയ മാറ്റം പോലും സ്തനാര്‍ബുദത്തിന്‍റെ സൂചനയാകാം. അതിനാല്‍ സ്തനങ്ങളെ വേദനയെയും അവഗണിക്കാതെ ആരോഗ്യ വിദഗ്ധനെ കാണിക്കുക.

നാല്…

ക്യാൻസർ അല്ലാത്ത മുഴകൾ അല്ലെങ്കിൽ സ്തനങ്ങളിൽ കട്ടികൂടിയ കോശങ്ങളുടെ വികസനം കൊണ്ടും ഇത്തരത്തില്‍ സ്തനങ്ങളില്‍ വേദന വരാം.

അഞ്ച്…

ഏതെങ്കിലും തരത്തിലുള്ള മുറിവുകള്‍ മൂലവും സ്തനങ്ങളില്‍ വേദന വരാം.

ആറ്…

ചില മുലയൂട്ടുന്ന സ്ത്രീകളില്‍ പാല്‍ നിറഞ്ഞുനില്‍ക്കുന്നതു മൂലവും ഇത്തരത്തില്‍ സ്തനങ്ങളില്‍ വേദന വരാം

Leave a Reply

Your email address will not be published. Required fields are marked *