Your Image Description Your Image Description
Your Image Alt Text

ആലപ്പുഴ: നൂറനാട് ഇടപ്പോണ്‍ ഐരാണിക്കുടി ഇമ്മാനുവല്‍ ചര്‍ച്ച് റോഡ് എം.എസ്സ് അരുണ്‍കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.എല്‍.എയുടെ നിയോജക മണ്ഡലം ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 16.34 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നിര്‍മിച്ചത്.

നൂറനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന സുരേഷ് അധ്യക്ഷത വഹിച്ചു.അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ആര്‍. രേഖ ചന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.പുരുഷോത്തമന്‍, ജില്ലാ പഞ്ചായത്ത് അംഗം കെ. തുഷാര, ചെറുമുഖ വാര്‍ഡ് അംഗം മഞ്ജു സന്തോഷ്, റവ. ജോബി വി. ജോര്‍ജ്, റവ. വിപിന്‍ സാം തോമസ്, ഒ. മനോജ്, ടി.കെ രാജന്‍, ഫിലിപ്പ് വര്‍ഗ്ഗീസ്, ഡോ. പ്രകാശ് പി. തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *