Your Image Description Your Image Description

മലബന്ധം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടോ? മലബന്ധത്തിന് പല കാരണങ്ങള്‍ ഉണ്ടാകാം. അതിന് പരിഹാരം കാണുന്നതിന് വേണ്ടി പല വിധത്തിലുള്ള മരുന്നുകളും മറ്റും കഴിക്കുന്നവര്‍ നിരവധിയാണ്. മലബന്ധത്തിനുള്ള കാരണം കണ്ടെത്തി പരിഹരിക്കുകയാണ് വേണ്ടത്. ചില ഡ്രൈ ഫ്രൂട്ട്സുകള്‍ കുതിര്‍ത്ത് കഴിക്കുന്നത് മലബന്ധത്തെ അകറ്റാന്‍ സഹായിക്കുമെന്നാണ് ആയൂര്‍വേദം പറയുന്നത്. അവ ഏതൊക്കെയാണെന്ന് നോക്കാം…

ഒന്ന്…

ഉണക്കമുന്തിരിയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയതാണ് ഉണക്കമുന്തിരി. അതിനാല്‍ ഇവ കുതി‌ര്‍ത്ത് കഴിക്കുന്നത് ദഹന പ്രക്രിയയെ മെച്ചപ്പെടുത്തുകയും മലബന്ധം തടയുകയും ചെയ്യും. അതിനാല്‍ രാവിലെ വെറും വയറ്റില്‍ കുതിര്‍ത്ത ഉണക്കമുന്തിരി കഴിക്കാം.

രണ്ട്…
ഈന്തപ്പഴം ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളാലും പോഷകങ്ങളാലും സമ്പുഷ്ടമാണ് ഈന്തപ്പഴം. ഫൈബര്‍ ധാരാളം അടങ്ങിയ ഇവയും മലബന്ധം അകറ്റാന്‍ സഹായിക്കും. ദഹനക്രിയയ്ക്കായി ശരീരത്തിന് അത്യന്താപേക്ഷിതമായ നാരുകള്‍ ഈന്തപ്പഴത്തില്‍ ധാരാളമുണ്ട്. ഒരു രാത്രി മുഴുവന്‍ വെള്ളത്തില്‍ ഇട്ട് കുതിര്‍ത്ത ഈന്തപ്പഴം രാവിലെ വെറുംവയറ്റില്‍ കഴിക്കുന്നത് ദഹനം എളുപ്പമാകാനും മലബന്ധത്തെ അകറ്റാനും സഹായിക്കും.

മൂന്ന്…

പ്രൂണ്‍സ് ആണ് അടുത്തത്. ഫൈബര്‍ ധാരാളം അടങ്ങിയ പ്രൂണ്‍സ് കുതിര്‍ത്ത് കഴിക്കുന്നതും ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും സഹായിക്കും.

നാല്…

ഫിഗ്സും ഫൈബറിനാല്‍ സമ്പന്നമാണ്. അതുപോലെ തന്നെയാണ് ഡ്രൈഡ് ആപ്രിക്കോട്ടും. ഇവയൊക്കെ കുതിര്‍ത്ത് കഴിക്കുന്നത് മലബന്ധത്തെ അകറ്റാനും ദഹനം മെച്ചപ്പെടുത്താനും ഗുണം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *