Your Image Description Your Image Description
Your Image Alt Text

മോദിയുടെ വിരുന്നിൽ പങ്കെടുത്ത ഉത്തർപ്രദേശിൽ നിന്നുള്ള ബി.എസ്.പി എം.പി റിതേഷ് പാണ്ഡെ പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്നു. അംബേദ്കർ നഗർ എം.പിയാണ് അദ്ദേഹം. പാർലമെന്റ് ക്യാന്റീനിൽ പ്രധാനമന്ത്രിയുടെ ഉച്ചഭക്ഷണ വിരുന്നിൽ പങ്കെടുത്ത എം.പിമാരിൽ ഒരാളായിരുന്നു റിതേഷ് പാണ്ഡെ.

ഈ റിതേഷ് പാണ്ഡെയുടെ പിതാവ് രാകേഷ് പാണ്ഡെ ഉത്തർപ്രദേശിലെ സമാജ്‌വാദി പാർട്ടി എം.എൽ.എയാണ്. കഴിഞ്ഞ ദിവസം രാവിലെയാണ് റിതേഷ് ബി.എസ്.പിയിൽ നിന്നു രാജിവച്ചതായി സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്.

തുടർന്ന് ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്കിന്റെ നേതൃത്വത്തിൽ റിതേഷ് പാണ്ഡയെ പാർട്ടിയിലേക്ക് സ്വീകരിച്ചു. പാർട്ടി യോഗങ്ങളിൽ നിന്നു തന്നെ ഒഴിവാക്കുന്നതായും നേതൃപരമായ തീരുമാനങ്ങളിൽ പങ്കെടുപ്പിക്കുന്നില്ലെന്നും പാർട്ടി അദ്ധ്യക്ഷ മായാവതിക്ക് അയച്ച കത്തിൽ റിതേഷ് പാണ്ഡെ വ്യക്തമാക്കി.

എം.പിമാർ തങ്ങളുടെ മണ്ഡലത്തെ ശരിയായി പരിഗണിച്ചോയെന്നും ജനങ്ങൾക്കുവേണ്ടി സമയം മാറ്റിവച്ചോയെന്നും സ്വയം പരിശോധിക്കണമെന്ന് റിതേഷ് പാണ്ഡെയുടെ രാജിക്കുപിന്നാലെ മായാവതി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ കുറിച്ചു.

അതേസമയം, മറ്റൊരു ബി.എസ്.പി എം.പി.കൂടി പാർട്ടി വിട്ടേക്കുമെന്ന വാർത്തയും പുറത്തുവന്നിട്ടുണ്ട്. ജൗൻപുർ എം.പി ശ്യാംസിംഗ് യാദവ് കോൺഗ്രസിൽ ചേർന്നേക്കുമെന്നാണ് റിപ്പോർട്ട്. ആഗ്രയിൽ രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയിൽ ശ്യാംസിംഗ് യാദവ് പങ്കെടുത്തേക്കും.

ഇതൊന്നുമല്ല നമ്മുടെ വിഷയം , നമ്മുടെ വിഷയം മോദിയുടെ ഉച്ചയൂണ് സൽക്കാരത്തിൽ പങ്കെടുത്ത ഒരു എം പി യാണ് ബിജെപിയിൽ ചേർന്നത് . ഇയാളോടൊപ്പം സൽക്കാരത്തിൽ പങ്കെടുത്ത മറ്റുള്ളവരുടെ ഊഴം എപ്പോഴാണെന്നാ ചിന്താ വിഷയം .

നമ്മുടെ കൊച്ചു കേരളത്തിലെ ആർ എസ് പി യുടെ ഏക എം പി യും ദേശീയ നേതാവുമായ എൻ കെ പ്രേമചന്ദ്രൻ ഈ സൽക്കാരത്തിൽ പങ്കെടുത്തിരുന്നു . അദ്ദേഹം കൊല്ലത്തിന്റെ എം പി യാണ് . അദ്ദേഹത്തിന്റെ ഊഴം എപ്പോഴാണെന്നാണറിയേണ്ടത് .

പ്രേമചന്ദ്രന് നേരത്തെയും ബിജെപിയുമായി അടുത്ത ബന്ധമുണ്ട് . കഴിഞ്ഞ തവണ ബിജെപി വോട്ട് മറിച്ചാണ് കൊല്ലത്ത് ജയിച്ചത് പോലും . ഇപ്പോഴും ബിജെപിയുടെ സ്ഥാനാർത്ഥിയെ നോക്കിയാൽ മതി പ്രേമചന്ദ്രനുമായിട്ടുള്ള ബന്ധം മനസ്സിലാകും .

യു ഡി എഫ് സ്ഥാനാർത്ഥിയായി പ്രചാരണം ആരംഭിച്ച പ്രേമചന്ദ്രൻ ബിജെപിയിൽ ചേർന്നേക്കുമെന്ന വാർത്തകൾ നിഷേധിച്ചിരുന്നു . പക്ഷെ ആ നിക്ഷേധത്തിൽ ഒരു പന്തികേട് മണക്കുന്നുവെന്നാണ് രാഷ്ട്രീയ എതിരാളികൾ പറയുന്നത് .

ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞു ബിജെപിയിലേയ്ക്ക് ചാടുമെന്ന് തന്നെയാണ് മണ്ഡലത്തിലുടനീളം പ്രചാരണം നടക്കുന്നത് . അങ്ങനെ ചാടിയാൽ കേന്ദ്ര മന്ത്രിസ്ഥാനം ഉറപ്പിക്കാമെന്നും പ്രചാരണമുണ്ട് . കേന്ദ്ര മന്ത്രിസ്ഥാനം എന്താ കയ്ക്കുമോ ?

ശിഷ്ടകാലം മന്ത്രിയായി കാലാവധികഴിഞ്ഞു മുന്മന്ത്രിയായി വിശ്രമിക്കാം , ആർ എസ് പി യിൽ നിന്നാൽ ഒരു കേന്ദ്ര മന്ത്രിസ്ഥാനം സ്വപ്നം കാണാൻ പറ്റുമോ ? പറ്റില്ല കേന്ദ്ര മന്ത്രിസ്ഥാനം പോയിട്ട് എം പി ആകാൻ പോലും പറ്റില്ല . ഇപ്പോൾ യു ഡി എഫിന്റെയും ബിജെപിയുടെയും വോട്ടുകളല്ലേ വിജയിപ്പിക്കുന്നത് .

അപ്പോൾ തെരഞ്ഞെടുപ്പ് കഴിഞ്ഞു ബിജെപി കൊടി പിടിക്കും പ്രേമചന്ദ്രനെന്ന് വേണമെങ്കിൽ പറയാം .

 

<iframe width=”560″ height=”315″ src=”https://www.youtube.com/embed/nt7cMlB7msM?si=yHXXGIXx9T4K6Sfw” title=”YouTube video player” frameborder=”0″ allow=”accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture; web-share” allowfullscreen></iframe>

 

Leave a Reply

Your email address will not be published. Required fields are marked *