Your Image Description Your Image Description

പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച കേരളത്തിലെ വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രം (വിഎസ്എസ്‌സി) സന്ദർശിക്കും. ഇന്ത്യയുടെ അഭിമാനമായ ബഹിരാകാശ വിസ്മയം ഗഗൻയാനിൻ്റെ തയ്യാറെടുപ്പുകൾ അവലോകനം ചെയ്യുകയും ശാസ്ത്രജ്ഞരെ കാണുകയും അഭിവാദ്യം ചെയ്യുകയും ചെയ്യുക എന്നതാണ് വിഎസ്എസ്‌സിയിലെ അദ്ദേഹത്തിൻ്റെ പ്രധാന സന്ദർശന അജണ്ട. രാവിലെ 10.45നും 11.45നും ഇടയിലാണ് സന്ദർശനം.

ഗഗൻയാൻ പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബഹിരാകാശയാത്രികരുടെ പേരുകൾ പ്രധാനമന്ത്രി വെളിപ്പെടുത്തും എന്നതാണ് ശ്രദ്ധേയം. റഷ്യയിലെ യൂറി ഗഗാറിൻ കോസ്‌മോനട്ട് ട്രെയിനിംഗ് സെൻ്ററിലും ബെംഗളൂരുവിലെ ആസ്ട്രോനട്ട് ട്രെയിനിംഗ് ഫെസിലിറ്റിയിലും തിരഞ്ഞെടുത്ത നാല് പൈലറ്റുമാർക്കുള്ള പരിശീലനം ആരംഭിച്ചിട്ടുണ്ടെങ്കിലും പേരുകൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇന്ത്യൻ എയർഫോഴ്‌സിൽ നിന്ന് തിരഞ്ഞെടുത്തത് സൂക്ഷ്മമായ പരിശോധനയ്ക്ക് ശേഷമാണ്. ഒരു മലയാളിയും ഇതിൻ്റെ ഭാഗമാകുമെന്നാണ് വിവരം.

വിഎസ്എസ്‌സി സന്ദർശന വേളയിൽ, ഏകദേശം 1,800 കോടി രൂപയുടെ മൂന്ന് സുപ്രധാന ബഹിരാകാശ അടിസ്ഥാന സൗകര്യ പദ്ധതികൾ മോദി ഉദ്ഘാടനം ചെയ്യും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെൻ്ററിലെ ‘പിഎസ്എൽവി ഇൻ്റഗ്രേഷൻ ഫെസിലിറ്റി’, മഹേന്ദ്രഗിരിയിലെ ഐഎസ്ആർഒ പ്രൊപ്പൽഷൻ കോംപ്ലക്സിലെ ‘സെമി ക്രയോജനിക് ഇൻ്റഗ്രേറ്റഡ് എഞ്ചിനും സ്റ്റേജ് ടെസ്റ്റ് ഫെസിലിറ്റിയും’, വിഎസ്എസ്‌സിയിലെ ‘ട്രൈസോണിക് വിൻഡ് ടണൽ’ എന്നിവയും മൂന്ന് പദ്ധതികളിൽ ഉൾപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *