Your Image Description Your Image Description

ശീയ വിദ്യാഭ്യാസ നയത്തിനു ബദലായി തമിഴ്‌നാട് സര്‍ക്കാര്‍ രൂപംനല്‍കിയ വിദ്യാഭ്യാസ നയം വൈകാതെ പ്രഖ്യാപിക്കും. സ്കൂളില്‍ ചേര്‍ത്താനുള്ള പ്രായത്തിന്റെ കാര്യത്തിലും നാലുവര്‍ഷ ഡിഗ്രി കോഴ്‌സിന്റെ കാര്യത്തിലുമുള്‍പ്പെടെ ദേശീയ നയത്തില്‍നിന്ന് ഭിന്നമാണ് സംസ്ഥാന നയമെന്നാണ് അറിയുന്നത്.

ജസ്റ്റിസ് ഡി. മുരുകേശന്റെ അധ്യക്ഷതയിലുള്ള സമിതിയാണ് സംസ്ഥാന വിദ്യാഭ്യാസ നയം തയ്യാറാക്കിയത്. കരടുനയത്തിന്‍മേല്‍ പൊതുജനാഭിപ്രായം തേടിയ കമ്മിഷന്‍ അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ട് മൂന്നുമാസം കഴിഞ്ഞു. 500 പേജുള്ള രേഖ തമിഴിലേക്ക് വിവര്‍ത്തനം ചെയ്തശേഷമാണ് നയം ഔപചാരികമായി പ്രഖ്യാപിക്കുക. ഇത് വൈകാതെയുണ്ടാവുമെന്നാണ് അറിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *