Your Image Description Your Image Description
Your Image Alt Text

സെഞ്ചുറിയൻ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് മോശം തുടക്കം. ആദ്യ സെഷൻ പൂർത്തിയാകുമ്പോൾ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 91 റൺസെന്ന നിലയിലാണ്. 24 റൺസ് എടുക്കുന്നതിനിടെ ഇന്ത്യ മൂന്ന് വിക്കറ്റുകൾ നഷ്ടമാക്കി. പിന്നീട് പിടിച്ചുനിന്ന കോഹ്‌ലി-അയ്യർ സഖ്യത്തിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ഇരുവരുടെയും ഓരോ ക്യാച്ചുകൾ ദക്ഷിണാഫ്രിക്കൻ താരങ്ങൾ വിട്ടുകളഞ്ഞു.

മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഫീൽഡിം​ഗ് തിരഞ്ഞെടുത്തു. പതിവ് ആക്രമണ ശൈലിയിൽ കളിക്കാനുള്ള രോഹിത് ശർമ്മയുടെ തീരുമാനം തിരിച്ചടിയായി. റബാഡയെ ഹൂക്ക് ചെയ്യാനുള്ള ശ്രമം ലോം​ഗ് ലെ​ഗിൽ നന്ദ്രേ ബര്‍ഗറുടെ കൈയ്യിൽ അവസാനിച്ചു. അഞ്ച് റൺസ് മാത്രമായിരുന്നു രോഹിതിന്റെ സമ്പാദ്യം.

യശസി ജയ്സ്വാൾ17 റൺസുമായി സ്ലിപ്പിൽ ക്യാച്ച് നൽകി മടങ്ങി. ശുഭ്മാൻ ​ഗിൽ രണ്ട് റൺസെടുത്ത് പുറത്തായി. കോഹ്‌ലിയും അയ്യരും ഒന്നിച്ചതോടെയാണ് ഇന്ത്യൻ സ്കോർബോർഡ് ചലിച്ചുതുടങ്ങിയത്. അതിനിടെ അയ്യരിനെ ജാൻസനും കോഹ്‌ലിയെ സോർസിയും വിട്ടുകളഞ്ഞു. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ 33 റൺസെടുത്ത് കോഹ്‌ലിയും 31 റൺസെടുത്ത് ശ്രേയസ് അയ്യരും ക്രീസിലുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *