Your Image Description Your Image Description

ഒമാനിൽ ലൈസൻസില്ലാതെ ഹജ്ജ്-ഉംറ സേവനങ്ങൾ നൽകുന്ന കമ്പനികൾക്കെതിരെ മുന്നറിയിപ്പുമായി എൻഡോവ്‌മെൻറ്, മതകാര്യ മന്ത്രാലയം. ലൈസൻസില്ലാതെ സമൂഹമാധ്യമങ്ങളിൽ ഹജ്ജ് സേവനങ്ങൾ പരസ്യപ്പെടുത്തുന്നതിന് എതിരെയും അധികൃതർ മുന്നറിയിപ്പ് നൽകി.

ഒമാനിൽനിന്നുള്ള ഹജ്ജ് തീർഥാടകർ ഇലക്ട്രോണിക് രജിസ്ട്രേഷൻ സംവിധാനത്തിലൂടെ ലൈസൻസുള്ള കമ്പനികളുമായി മാത്രം കരാറിൽ ഏർപ്പെടണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഒമാൻ എൻഡോവ്‌മെൻ്റ്, മതകാര്യ മന്ത്രാലയത്തിൻ്റെ ലൈസൻസ് ഇല്ലാത്ത നിരവധി വ്യാജ കമ്പനികൾ പ്രവൃത്തിക്കുന്നുണ്ട്. ഈ വർഷം ഒമാനിൽ നിന്ന് 13,586 പേരാണ് ഹജ്ജിന് അർഹത നേടിയിട്ടുള്ളത്. 6,683 പുരുഷന്മാരും 6,903 സ്ത്രീകളും ഉൾപ്പെടെയാണിത്.

Leave a Reply

Your email address will not be published. Required fields are marked *