Your Image Description Your Image Description

ദുബായ്: വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് യുഎഇ ആരംഭിച്ച അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസയ്ക്ക് ആവശ്യക്കാർ കൂടുന്നതായി റിപ്പോർട്ട്. വിനോദസഞ്ചാരികളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായി ഇന്ത്യ ഉൾപ്പെടെ എല്ലാ രാജ്യങ്ങളിലെയും വിനോദസഞ്ചാരികൾക്ക് അനുവദിക്കുന്ന വിസയാണ് മൾട്ടിപ്പിൾ എൻട്രി വിസ. 2021 മാർച്ചിൽ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് അന്നത്തെ കാബിനറ്റ് സെഷനിൽ അഞ്ച് വർഷത്തെ ടൂറിസ്റ്റ് വിസ പദ്ധതി തുടങ്ങിയത്.

സ്‌പോണ്‍സര്‍ഷിപ്പ് ആവശ്യമില്ലാതെ ഒറ്റ വിസയില്‍ ഒന്നിലധികം തവണ യുഎഇ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കുന്നതാണ് അഞ്ച് വര്‍ഷ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ. വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനാണ് ദുബായ് ഈ വിസ ആവിഷ്‌കരിച്ചിരിക്കുന്നത്. യുഎഇയിലെ ബിസിനസുകാര്‍ക്കും കുടുംബ സന്ദര്‍ശകര്‍ക്കും ഇത് ഉപകാരപ്പെടുന്നതാണ്.

മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ അപേക്ഷ സമര്‍പ്പിച്ച് 2-5 പ്രവൃത്തി ദിവസത്തിനുള്ളില്‍ ലഭ്യമാകും. ഈ വിസവഴി ഇടക്കാലയളവിൽ ഇഷ്ടാനുസരണം യുഎഇയിലേക്ക് പോയി വരാൻ സാധിക്കും. ഓരോ തവണ രാജ്യത്തെത്തുമ്പോഴും 90 ദിവസം തങ്ങാൻ അനുവാദമുണ്ട്. ആവശ്യമെങ്കിൽ സമാനമായ കാലയളവിലേക്ക് ഒരിക്കൽ കൂടി നീട്ടാവുന്നതാണ്. ഒരുവർഷത്തെ ആകെ 180 ദിവസവരെ രാജ്യത്ത് തങ്ങാൻ ഇതുവഴി സാധിക്കും. ബിസിനസുകാര്‍ക്ക് വാണിജ്യ സംബന്ധമായ യാത്രകള്‍, വിനോദസഞ്ചാരികള്‍ക്ക് ഒഴിവുസമയ യാത്രകള്‍, കൂടാതെ വിനോദ സഞ്ചാരികൾക്ക് ഒന്നിലധികം തവണ എന്‍ട്രികളും എക്‌സിറ്റുകളും പ്രയോജനപ്പെടുത്താന്‍ കഴിയും.

Leave a Reply

Your email address will not be published. Required fields are marked *