Your Image Description Your Image Description
Your Image Alt Text

ലോക്സഭാ തെരഞ്ഞെടുപ്പിലെ മുസ്ലിംലീഗിന്റെ മൂന്നാം സീറ്റ് വിഷയത്തിൽ തീരുമാനം ഫെബ്രുവരി 27ന് ഉണ്ടാകും .ഉഭയകക്ഷി ചർച്ചകൾ അനുകൂലമെന്ന് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. 27ന് മലപ്പുറത്ത് വച്ച് നടക്കുന്ന ലീഗിൻറെ നേതൃയോഗത്തിന് ശേഷം വ്യക്തത വരുത്താമെന്നും ഇരുവർക്കും ബോധ്യമാകുന്ന തരത്തിൽ കാര്യങ്ങൾ വ്യക്തമാക്കിയെന്നും പറഞ്ഞു

കടലിനും ഇടയിൽപ്പെട്ട അവസ്ഥയിലാണിപ്പോൾ… ഇന്ത്യൻ നാഷണൽ കോൺഗ്രസ്സുള്ളത്. മൂന്നാം സീറ്റെന്ന മുസ്ലീംലീഗിൻ്റെ ആവശ്യത്തിന് വഴങ്ങിയാലും, വഴങ്ങിയില്ലെങ്കിലും . . . വലിയ പ്രതിസന്ധിയിലേക്കാണ് കോൺഗ്രസ്സ് പോകുക. മൂന്നാമത്തെ സീറ്റ് വിട്ടു നൽകാൻ കോൺഗ്രസ്സ് തീരുമാനിച്ചാൽ , അത് കോൺഗ്രസ്സിൽ വലിയ പ്രതിഷേധത്തിന് കാരണമാകും. ഇത്തവണ ഒരു സീറ്റ് വിട്ടു കൊടുത്താൽ , പിന്നെ ഒരിക്കലും ആ മണ്ഡലത്തിൽ കോൺഗ്രസ്സിനു മത്സരിക്കാൻ പറ്റില്ലന്നത് , നേതൃത്വം തിരിച്ചറിയുന്നുണ്ട്. ഇനി പകരം രാജ്യസഭ സീറ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്താലും , കോൺഗ്രസ്സിലെ പ്രതിഷേധം ശമിക്കുകയില്ല. ഉറപ്പായും യു.ഡി.എഫിന് വിജയിപ്പിക്കാൻ കഴിയുന്ന രാജ്യസഭ സീറ്റിൽ , ഇപ്പോൾ തന്നെ നിരവധി നേതാക്കൾ നോട്ടമിട്ടിട്ടുണ്ട്. ലീഗിന് ഈ സീറ്റ് കൊടുത്താൽ , അവരുടെ പ്രതീക്ഷയാണ് തകർന്നടിയുക. മാത്രമല്ല , പിന്നീട് അതും ഒരു കീഴ്വഴക്കമായി മാറുകയും ചെയ്യും.

ലോകസഭയിൽ ആയാലും രാജ്യസഭയിൽ ആയാലും , ലീഗിന് അധികസീറ്റ് നൽകിയാൽ , അതംഗീകരിക്കില്ലന്ന വികാരം , ലീഗ് ശക്തി കേന്ദ്രമായ മലപ്പുറം ജില്ലയിൽ ഉൾപ്പെടെ , കോൺഗ്രസ്സ് പ്രവർത്തകർക്കിടയിൽ ഉണ്ട്. പൊന്നാനിയിൽ ലീഗിന് വിജയിക്കണമെങ്കിൽ , കോൺഗ്രസ്സിൻ്റെ വോട്ടുകൾ എന്തായാലും അനിവാര്യമാണ്. ചെറിയ വിഭാഗം മാറി ചിന്തിച്ചാൽ പോലും , പൊന്നാനിയിൽ വലിയ തിരിച്ചടിയാണ് ലീഗിന് സംഭവിക്കുക. മൂന്നാംസീറ്റ് ലീഗ് പിടിച്ചു വാങ്ങിയാൽ , പൊന്നാനിയിൽ കണക്കു തീർക്കുമെന്ന വാശിയിലാണ് കോൺഗ്രസ്സിലെ ഒരു വിഭാഗമുള്ളത്. കടുത്ത ലീഗ് വിരുദ്ധ നിലപാട് സ്വീകരിച്ച പാരമ്പര്യമുള്ള…ആര്യാടൻ മുഹമ്മദിൻ്റെ രാഷ്ട്രീയ ലൈൻ തന്നെയാണിത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ കണക്കുകൾ പ്രകാരം , പൊന്നാനി ലോകസഭ മണ്ഡലത്തിലെ യു.ഡി.എഫിൻ്റെ ഭൂരിപക്ഷം പതിനായിരത്തിൽ താഴെയാണ്. കോൺഗ്രസ്സ് ഒപ്പമുണ്ടായിട്ടു പോലും ഇതാണ് സ്ഥിതി. ഈ കണക്കുകളിലെ അപകടമാണ് , മൂന്നാംസീറ്റെന്ന ആവശ്യത്തിൽ പിടിമുറുക്കാൻ ലീഗിനെ പ്രേരിപ്പിച്ചിരിക്കുന്നത്. പൊന്നാനി നഷ്ടമായാലും , രണ്ട് സീറ്റ് നിലനിർത്തുവാൻ , അധിക സീറ്റ് അനിവാര്യമാണെന്നാണ് , ലീഗ് നേതൃത്വം കരുതുന്നത്. കോൺഗ്രസ്സിൽ നിന്നും ലോകസഭ സീറ്റ് പിടിച്ചു വാങ്ങുന്നതിനേക്കാൾ , ലീഗ് നേതൃത്വത്തിന് താൽപ്പര്യം ,ഒഴിവു വരുന്ന രാജ്യസഭ സീറ്റുതന്നെയാണ്. അതിനാകട്ടെ , അതിൻ്റേതായ കാരണവുമുണ്ട്. കോൺഗ്രസ്സിൻ്റെ ഏത് സിറ്റിംഗ് സീറ്റ് പിടിച്ചു വാങ്ങി മത്സരിച്ചാലും , ആ മണ്ഡലത്തിലെ ലീഗിൻ്റെ തോൽവി ഉറപ്പിക്കാൻ കോൺഗ്രസ്സ് അനുഭാവികളും പ്രവർത്തകരും അണിയറയിൽ പ്രവർത്തിക്കുമെന്നാണ് ലീഗ് ഭയക്കുന്നത്. ഈ പാലംവലി ഒഴിവാക്കാൻ രാജ്യസഭ സീറ്റ് മതിയെന്നതാണ് ധാരണ. കോൺഗ്രസ്സുമായുള്ള ചർച്ചയിൽ , മൂന്നാമതൊരു ലോകസഭ സീറ്റ് ആവശ്യപ്പെടുമെങ്കിലും , രാജ്യസഭ സീറ്റിൽ വഴങ്ങാനാണ്, ലീഗ് നേതൃത്വമെടുത്തിരിക്കുന്ന തീരുമാനം.

എന്നാൽ , അതും നൽകാൻ കോൺഗ്രസ്സ് തയ്യാറായില്ലങ്കിൽ , ഒറ്റയ്ക്ക് മത്സരിക്കണമെന്ന വികാരവും , ലീഗിൽ ശക്തമാണ്. അപ്പോഴും ലീഗിന് മുന്നിലുള്ള പ്രധാന വെല്ലുവിളി പൊന്നാനിയാണ്. ലീഗ് ഒറ്റയ്ക്ക് മത്സരിച്ചാൽ , പൊന്നാനിയിൽ ഉറപ്പായും അവർ തോൽക്കും. ലീഗ് ഒപ്പമില്ലങ്കിൽ , കാസർഗോഡ് , കണ്ണൂർ , കോഴിക്കോട് , വയനാട് , പാലക്കാട് ലോകസഭ മണ്ഡലങ്ങളിലെ കോൺഗ്രസ്സിൻ്റെ അവസ്ഥ അതി ദയനീയമാകും. ലീഗ് ഒപ്പമുണ്ടായാലും , വയനാട് ഒഴികെ… കോൺഗ്രസ്സ് മത്സരിക്കുന്ന മലബാറിലെ ബാക്കി നാലു സീറ്റുകളിലും, ഇത്തവണ ഇടതുപക്ഷം അട്ടിമറി വിജയം നേടുമെന്ന അഭ്യൂഹമാണ് ശക്തമായിരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ ലീഗ് കൂടി ഇല്ലാത്ത ഒരവസ്ഥ , കോൺഗ്രസ്സിന് സ്വപ്നം കാണാൻ പോലും കഴിയുകയില്ല.ഇനി അഥവാ , ഒറ്റയ്ക്ക് മത്സരിക്കാൻ ലീഗ് തീരുമാനിച്ചാൽ… ഇടതുപക്ഷം എന്തു നിലപാട് സ്വീകരിക്കുമെന്നതും പ്രസക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *