Your Image Description Your Image Description

മലദ്വാരത്തിലെ കോശങ്ങള്‍ അനിയന്ത്രിതമായി വളരുന്നതാണ് ഏനല്‍ ക്യാന്‍സര്‍ അഥവാ മലദ്വാരത്തിലെ ക്യാൻസര്‍. റെക്ടത്തെ മലദ്വാരവുമായി ബന്ധിപ്പിക്കുന്ന നാളിയിലെ കോശങ്ങളിലാണ് പലപ്പോഴും ഈ ക്യാന്‍സര്‍ ആരംഭിക്കുന്നത്. മലദ്വാരത്തിലെ ക്യാൻസറിൻ്റെ കൃത്യമായ കാരണം അജ്ഞാതമായി തുടരുന്നു. എന്നാൽ ഇതിന്‍റെ നിരവധി അപകട ഘടകങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ലൈംഗികമായി പടരുന്ന ഹ്യൂമന്‍ പാപ്പിലോമവൈറസാണ് ഏനല്‍ ക്യാന്‍സറിന്റെ സാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങളിലൊന്ന്. ഗര്‍ഭാശയ, ഗര്‍ഭാശയമുഖ അര്‍ബുദവും മലദ്വാരത്തിലെ അര്‍ബുദ സാധ്യതയെ വര്‍ധിപ്പിക്കുമെന്ന് പറയപ്പെടുന്നു.

മലദ്വാരത്തിലെ ക്യാൻസറില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ലക്ഷണം മലദ്വാരത്തില്‍ നിന്നുള്ള രക്തസ്രാവം തന്നെയാണ്. മലത്തിനൊപ്പം രക്തം കാണുന്നത് പൈല്‍സിന്‍റെ സാധാരണ ലക്ഷമമായതിനാല്‍ പലരും ഇത് അവഗണിക്കാം. അതുപോലെ പൈല്‍സ് ഉള്ളവരിലും കണ്ടുവരുന്നതുപോലെതന്നെ, മലദ്വാരത്തില്‍ ചൊറിച്ചില്‍, തടിപ്പ്, മുഴ, ഇടയ്ക്കിടയ്ക്ക് ടോയ്‌ലറ്റില്‍ പോകാന്‍ തോന്നുന്നത്, മലം പോകുന്നതിലുള്ള ബുദ്ധിമുട്ട് അല്ലെങ്കില്‍ മലബന്ധം, മലദ്വാരത്തില്‍ ഉണ്ടാകുന്ന ഡിസ്ചാര്‍ജ്, എന്നിവയെല്ലാം മലദ്വാര ക്യാന്‍സറിന്റേയും ലക്ഷണമാണ്.

മലദ്വാരത്തില്‍ അര്‍ബുദമുള്ളവരുടെ മലം കൂടുതല്‍ അയഞ്ഞതും വെള്ളമയമുള്ളതുമായിരിക്കും. വയറ്റില്‍ നിന്ന് പോകുന്നതിനെ നിയന്ത്രിക്കാന്‍ പറ്റാതെ വരുക, മലദ്വാരത്തിലൂടെ കഫം പോലെയുള്ള ദ്രാവകങ്ങള്‍ ഒലിക്കുക എന്നിവയും ഏനല്‍ ക്യാന്‍സറിന്‍റെ ലക്ഷണമാകാം. കൂടാതെ, മലദ്വാരത്തില്‍ അനുഭവപ്പെടുന്ന വേദനയും ഈ ക്യാന്‍സറിന്റെ ലക്ഷണമാണ്. അതുപോലെ മലദ്വാരത്തില്‍ ക്യാൻസറുണ്ടെങ്കില്‍ മലത്തിന്‍റെ ഘടനയിലും വ്യത്യാസം കാണാം. അമിത ക്ഷീണവും തളര്‍ച്ചയുമൊത്തെ ഇതുമൂലവും ഉണ്ടാകാം.

Leave a Reply

Your email address will not be published. Required fields are marked *