Your Image Description Your Image Description
Your Image Alt Text

രാഹുൽ ഗാന്ധി എന്ന നേതാവ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസ്സിനെ സമ്മതിച്ചെടുത്തോളം ഒരു ചോദ്യചിഹ്നമാണ്. . . കാരണം വയനാട് മണ്ഡലത്തിൽ മത്സരിക്കുമോ എന്ന് പോലും വ്യക്തമല്ല. . . ചാകാതുമില്ല കാട്ടിലൊഴിയതുമില്ല എന്ന് പറയുംപോലെ. . . . ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കും വ്യക്തമായ ചിത്രമില്ല. എന്തായാലും ഇനി ഒരിക്കൽ കൂടെ വായനാട്ടുകാർക്ക് രാഹുലിനെ താങ്ങാനുള്ള കെല്പില്ല എന്ന് വേണമെങ്കിൽ പറയാം അത്രക് പ്രഹരമാണ് നല്കിയിട്ടുള്ളത്. . . ഇന്നിപ്പോൾ മത്സരിക്കുണ്ട് എങ്കിൽ തന്നെ ഹൈക്കമാന്റ് തീരുമാനമെടുക്കുമെന്നാണ് ചില നേതാക്കള്‍ പ്രതികരിക്കുന്നത്. അതേസമയം, രാഹുല്‍ ഗാന്ധി ഇത്തവണ തങ്ങളുടെ സംസ്ഥാനത്ത് മല്‍സരിക്കണമെന്ന് തെലങ്കാന, കര്‍ണാടക സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെടുന്നുണ്ട്.

രാഹുല്‍ ഗാന്ധി മല്‍സരിച്ചാല്‍ സംസ്ഥാനത്ത് ഉടനീളം 2019 പോലെ തരംഗമുണ്ടാകുമെന്ന് കോണ്‍ഗ്രസിന്റെ കേരളത്തിലെ നേതൃത്വം വിശ്വസിക്കുന്നു. ഇതേ നിലപാട് തന്നെയാണ് കര്‍ണാടകയിലെയും തെലങ്കാനയിലെയും നേതൃത്വത്തിനും. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കുമെന്നാണ് ആഴ്ചകള്‍ക്ക് മുമ്പ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ രണ്ട് സാധ്യതയും തള്ളാനാകില്ലെന്ന് അവര്‍ പറയുന്നു…

എല്‍ഡിഎഫില്‍ നിന്ന് വയനാട് മണ്ഡലത്തില്‍ മല്‍സരിക്കുന്നത് സിപിഐ ആണ്. ദേശീയ നേതാവ് ആനി രാജയെ മല്‍സരിപ്പിക്കാന്‍ സിപിഐ ആലോചിക്കുന്നു എന്ന വാര്‍ത്തകള്‍ വന്നിട്ടുണ്ട്. ഇന്ത്യ സഖ്യത്തിലെ പ്രധാന നേതാവാണ് ആനി രാജ. അവരുമായി രാഹുല്‍ ഗാന്ധി ഏറ്റുമുട്ടുന്നത് ദേശീയ തലത്തില്‍ മറ്റൊരു പ്രചാരണത്തിന് ഇടയാക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ അഭിപ്രായമുണ്ട്.

രാഹുല്‍ ഗാന്ധി ബിജെപി സ്ഥാനാര്‍ഥികളുമായി ഏറ്റുമുട്ടുന്നതാണ് ദേശീയ രാഷ്ട്രീയത്തില്‍ ഇന്ത്യ സഖ്യത്തിന് ഗുണം ചെയ്യുക എന്ന് അഭിപ്രായമുള്ള കോണ്‍ഗ്രസ് നേതാക്കളുമുണ്ട്. അതേസമയം, രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിച്ചില്ലെങ്കില്‍ മണ്ഡലം തങ്ങള്‍ക്ക് വേണമെന്ന നിലപാടാണ് മുസ്ലിം ലീഗിന്. എറണാകുളത്ത് കോണ്‍ഗ്രസ്-മുസ്ലിം ലീഗ് നേതൃത്വങ്ങള്‍ വിഷയം ചര്‍ച്ച ചെയ്ത് ധാരണയിലെത്തും.

രാഹുല്‍ ഗാന്ധി മല്‍സരിച്ചില്ലെങ്കിലും സിറ്റിങ് മണ്ഡലം വിട്ടുകൊടുക്കേണ്ടതില്ല എന്ന നിലപാടുള്ള കോണ്‍ഗ്രസ് നേതാക്കളുമുണ്ട്. വയനാട് മണ്ഡലം രൂപീകരിച്ച വേളയില്‍ ആദ്യം മല്‍സരിച്ചത് എംഐ ഷാനവാസ് ആയിരുന്നു. മികച്ച ഭൂരിപക്ഷത്തിലാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. ഷാനവാസ് മരിച്ച ശേഷം 2019ല്‍ ടി സിദ്ദിഖിന്റെ പേര് പരിഗണിച്ചിരുന്നു എങ്കിലും അപ്രതീക്ഷിതമായിട്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ വരവ്.

മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലായി വ്യാപിച്ചു കിടക്കുകയാണ് വയനാട് ലോക്‌സഭാ മണ്ഡലം. നിയമസഭാ മണ്ഡലങ്ങളുടെ കണക്ക് നോക്കിയാല്‍ നാലിടത്ത് യുഡിഎഫും മൂന്നിടത്ത് എല്‍ഡിഎഫുമാണ്. മുസ്ലിം ലീഗിന്റെ ശക്തമായ സ്വാധീനമുള്ള മണ്ഡലങ്ങളും ഇതില്‍പ്പെടും. മുസ്ലിം വോട്ടര്‍മാര്‍ക്ക് ഭൂരിപക്ഷമുള്ള മണ്ഡലമായതിനാല്‍ രാഹുല്‍ ഗാന്ധി മല്‍സരിച്ചില്ലെങ്കില്‍ മുസ്ലിം സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് മല്‍സരിപ്പിച്ചേക്കുമെന്നും കേള്‍ക്കുന്നു.

സമസ്ത ഇരുവിഭാഗങ്ങളുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന കെപിസിസി സെക്രട്ടറി കെപി നൗഷാദലിയെ പരിഗണിക്കാനുള്ള സാധ്യതയും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, മുസ്ലിം ലീഗിന് മണ്ഡലം കിട്ടിയാല്‍ യുവ നേതാക്കളെയാകും മല്‍സരിപ്പിക്കുക. പൊന്നാനി മണ്ഡലത്തില്‍ അബ്ദുസമദ് സമദാനിയെയും മലപ്പുറം മണ്ഡലത്തില്‍ ഇടി മുഹമ്മദ് ബഷീറിനെയും മല്‍സരിപ്പിക്കുന്ന ലീഗ് വയനാട് കിട്ടിയാല്‍ കെഎം ഷാജി, പികെ ഫിറോസ് ഉള്‍പ്പെടെയുള്ളവരെ പരിഗണിച്ചേക്കും.

Leave a Reply

Your email address will not be published. Required fields are marked *