Your Image Description Your Image Description

 

 

പൈവളികെ: കേരള സർക്കാരിന്റെ വിദ്യാകിരൺ പദ്ധതിയിൽ ഉൾപെടുത്തി കിഫ്‌ബി -കിലയുടെ സാമ്പത്തിക സഹായത്തോടെ നിർമിച്ച ജി എച്ച് എസ് എസ് പൈവളിക കയർകട്ട സ്കൂളിന്റെ പുതിയ ബിൽഡിംഗ്‌ ഉത്ഘാടനം ഫെബ്രുവരി 26 ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിക്കും. വിദ്യാഭ്യാസ മന്ത്രി ശ്രീ വി ശിവൻകുട്ടി അധ്യക്ഷത വഹിക്കും. പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് ഐഎഎസ്, ഡി ജി ഇ, എക്സിക്യൂട്ടീവ് സെക്രട്ടറി വിദ്യാ കിരൺ മിഷൻ ശ്രീ ഷാനവാസ് എസ്. ഐ എ എസ് ഓൺലൈൻ യോഗത്തിൽ പങ്കെടുക്കും. സ്കൂളിൽ വച്ച് നടക്കുന്ന ചടങ്ങിൽ പൈവലികെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ജയന്തി കെ അധ്യക്ഷതവഹിക്കും. മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫ്, കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷമീന ടീച്ചർ, കാസറഗോഡ് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വക്കേറ്റ് സരിത എസ് എൻ, ജില്ലാ പഞ്ചായത്ത് മെമ്പർ നാരായണ നായിക്ക്, പൈവളിക്ക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പുഷ്പലക്ഷ്മി, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഡെവലപ്മെന്റ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സരോജ ആർ ബല്ലാൽ, പൈവളികെ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അബ്ദുൽ റസാഖ് ചിപ്പാർ,സഡ് എ കയ്യർ, ശ്രീമതി സിഹ സുനീഷ, കാസർഗോഡ് ഡിഡിഇ നന്ദികേശൻ എൻ, ഡി ഇ ഓ കാസർഗോഡ് ദിനേശ് വി, മഞ്ചേശ്വരം ഉപജില്ല എഇഒ കൃഷ്ണമൂർത്തി എം എസ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശ്രീമതി റഹ്മത്ത് റഹ്മാൻ, ശ്രീ ശ്രീനിവാസഭണ്ടാരി, ശ്രീമതി സുനിത വാൾട്ടി ഡിസോസ, തുടങ്ങിയവർ സംബന്ധിക്കും.

1957 ൽ സ്ഥാപിതമായ സ്കൂൾ അതിർത്തി പ്രദേശമായ പൈവളിക, ബയർ, മുളിഗദ്ദേ,ചിപ്പാർ, കുറുടുപദവ്, സജൻകില തുടങ്ങിയ ഗ്രാമീണ മേഖലയിലെ വിദ്യാർത്ഥികൾ പഠിക്കുന്ന മികവുറ്റ വിദ്യാഭ്യാസ കേന്ദ്രമാണ്. ആയിരത്തിൽ അധികം വിദ്യാർത്ഥികൾ പഠനം നടത്തികൊണ്ടിരുന്ന സ്കൂളിൽ സമീപകാലത്ത് ഉണ്ടായ വിദ്യാർത്ഥി കുറവിൽ ഡിവിഷൻ നഷ്ടപെടുന്ന അവസ്ഥ ഉണ്ടായിരുന്നു. കാലപ്പഴക്കമുള്ള കെട്ടിടവും , അടിസ്ഥാന സൗകര്യതങ്ങളുടെ പരിമിതികളും സ്കൂൾ നേരിടുന്ന പ്രശ്നമായി മാറിയിരുന്നു.. ഇതിനൊരു പരിഹാരം കണ്ടെത്തുന്നതിന്റെ ഭാഗമായി പി ടി എ, എസ് എം സി, എം എൽ എ അടക്കമുള്ള ജനപ്രതിനിധികൾ ഇടപെടൽ മൂലം സർക്കാർ വിദ്യാകിരൺ പദ്ധതിയിൽ സ്കൂളിനെ ഉൾപെടുത്തി ഒരു കോടി രൂപയുടെ കിഫ്‌ബി-കില സാഹയത്തോടെ പുതിയ ബിൽഡിംഗ്‌ നിർമിക്കാൻ മുൻകൈ എടുത്തു. ആധുനിക സൗകര്യത്തോടെ ഏഴ് ക്ലാസ്സ്‌ മുറികൾ, ടോയ്ലറ്റ് സൗകര്യം, കിച്ചൻ റൂം, റസ്റ്റ്‌ റൂം അടങ്ങിയതാണ് പുതിയ ബിൽഡിംഗ്‌.
അടുത്ത അധ്യയന വർഷം പുതിയ കെട്ടിടത്തിലേക്ക് കുട്ടികൾക്ക് കൂടുതൽ പഠന സൗകര്യം ലഭ്യമാകും. അടുത്ത അക്കാദമിക് വർഷം ഹൈസ്കൂൾ വിഭാഗം എട്ടാം ക്ലാസ്സ്‌ മുതൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സ്‌ ആരംഭിക്കുവാൻ സ്കൂൾ പി ടി എ, എസ്, എം സി, അടങ്ങിയ നാട്ടുകാരുടെ സംയുക്ത യോഗം തിർമാനിച്ചിട്ടുണ്ട്. പുതിയ ബിൽഡിംഗ്‌ തുറക്കുന്നത്തോടെ സ്കൂൾ പ്രവർത്തനം കൂടുതൽ മെച്ചപെടും എന്ന് കരുതുന്നു.

Leave a Reply

Your email address will not be published. Required fields are marked *