Your Image Description Your Image Description

 

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ചാലക്കുടി, എറണാകുളം മണ്ഡലങ്ങളിലെ ട്വൻ്റി20 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ചാർളി പോൾ (60) ചാലക്കുടിയിലും ആൻ്റണി ജൂഡി (28) എറണാകുളത്തും പാർട്ടി സ്ഥാനാർഥിയാകുമെന്ന് സംസ്ഥാന പ്രസിഡൻ്റ് സാബു എം ജേക്കബ് പറഞ്ഞു. കിഴക്കമ്പലത്ത് നടന്ന ട്വൻ്റി 20 പൊതുയോഗത്തിലാണ് പ്രഖ്യാപനം. ഒരു മുന്നണിയിലും ചേരാതെ ട്വൻ്റി 20 സ്വതന്ത്രമായി പ്രവർത്തിക്കുമെന്ന് യോഗത്തെ അഭിസംബോധന ചെയ്ത് സാബു എം തോമസ് പറഞ്ഞു. തന്നെ അറസ്റ്റ് ചെയ്യാൻ സിപിഎം നേതൃത്വത്തെ വെല്ലുവിളിക്കുകയും ചെയ്തു.”എന്നെ അറസ്റ്റ് ചെയ്താൽ അടുത്ത ദിവസം തന്നെ മുഖ്യമന്ത്രിയുടെ മകൾ വീണയെ ജയിലിൽ അടയ്ക്കാനുള്ള തെളിവുകൾ എൻ്റെ പക്കലുണ്ട്. എൻ്റെ കയ്യിൽ ഉള്ളത് ആറ്റം ബോംബാണ്. ആർക്കും അതിന് കഴിയില്ല. 2021ൽ യു.ഡി.എഫ് എനിക്ക് സീറ്റ് വാഗ്‌ദാനം ചെയ്‌തിരുന്നു. സി.പി.എമ്മിലെ ഇപ്പോഴത്തെ ഒരു മന്ത്രി ഉൾപ്പെടെയുള്ളവർ രഹസ്യമായി വന്ന് സീറ്റ് വാഗ്‌ദാനം ചെയ്‌തു.

ആർക്ക് വേണ്ടിയാണ് മുഖ്യമന്ത്രി എന്നെ അപലപിച്ചതെന്ന് എനിക്കറിയില്ല. അമേരിക്കയിലെ മയോ ക്ലിനിക്കിൽ ചികിത്സയ്‌ക്കായി പോയപ്പോഴും ഞാൻ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു. ട്വൻ്റി20 കുന്നത്തുനാട് മണ്ഡലം പ്രസിഡൻ്റ് ജിബി എബ്രഹാം അധ്യക്ഷത വഹിച്ചു. അഡ്വ ജയശങ്കർ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡൻ്റ് വി.ഗോപകുമാർ, ഡോ.ഹാറൂൺ എം.പിള്ള, ബെന്നി ജോസഫ്, സജി തോമസ്, വി.എസ്.കുഞ്ഞുമുഹമ്മദ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *