Your Image Description Your Image Description

ജമ്മു കശ്മീരിലെ കത്വ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ചരക്ക് ട്രെയിൻ ലോക്കോ പൈലറ്റില്ലാതെ പത്താൻകോട്ടിലേക്ക് താഴേക്ക് ഓടാൻ തുടങ്ങിയ ഭയാനകമായ സംഭവത്തിന്‍റെ കാരണം തേടി ഇന്ത്യൻ റെയിൽവേ. പത്താൻകോട്ട് ഭാഗത്തേക്കുള്ള ഭൂമിയുടെ ചെരിവാണ് സംഭവത്തിന് കാരണമെന്ന് പറയുന്നുണ്ടെങ്കിലും ട്രെയിൻ തനിയെ നീങ്ങിത്തുടങ്ങിയതിൽ ദുരൂഹത ഉയരുന്നുണ്ട്.

കത്വ സ്റ്റേഷനിൽ നിർത്തിയിട്ടിരു്നനു ചരക്ക് ട്രെയിൻ പഞ്ചാബിലെ ഊഞ്ചി ബസ്സി വരെ ലോക്കോ പൈലറ്റില്ലാതെ ഈ ട്രെയിൻ സഞ്ചരിച്ചു. 53 ബോഗികള്‍ ഉള്ള ചരക്ക് ട്രെയിൻ എഴുപത് കിലോമീറ്ററോളം ദൂരമാണ് തനിയെ ഓടിയത്. പിന്നീട് റെയിൽവേ ഉദ്യോഗസ്ഥരുടെ വ്യാപകമായ പരിശ്രമത്തിനൊടുവിൽ പഞ്ചാബിലെ മുകേറിയനിലെ ഉച്ചി ബസ്സിക്ക് സമീപം ട്രെയിൻ നിർത്തിച്ചു. സംഭവത്തിൻ്റെ വീഡിയോ ഇൻ്റർനെറ്റിൽ വൈറലായിരിക്കുകയാണ്.

ഇന്ന് രാവിലെ 7.10 ഓടെയാണ് സംഭവം നടന്നതെന്ന് നാട്ടുകാർ പറഞ്ഞു. ജമ്മുവിലെ കത്വയിൽ 14806 ആർ എന്ന ഗുഡ്‌സ് ട്രെയിൻ ലോക്കോ പൈലറ്റ് നിർത്തിയിടുകയായിരുന്നു. പിന്നീട് ഡ്രൈവർ ട്രെയിനിൽ നിന്ന് ഇറങ്ങി ഹാൻഡ് ബ്രേക്ക് ഇടാതെ ചായ കുടിക്കാൻ പോയി. അതിനിടെ, ട്രെയിൻ പെട്ടെന്ന് നീങ്ങുകയും, ഒടുവിൽ വേഗത കൂട്ടി ഓടാൻ തുടങ്ങുകയുമായിരുന്നു.ട്രെയിൻ നിർത്തുന്നതിൽ വിജയിച്ച റെയിൽവേ ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപടലും വേഗത്തിലുള്ള നീക്കങ്ങളും കാരണം വൻ ദുരന്തം ഒഴിവായി. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നിരുന്നാലും, റെയിൽ ശൃംഖലയിലെ ചരിവ് മൂലമാണ് ട്രെയിൻ നീങ്ങാൻ തുടങ്ങിയതെന്ന കാരണത്തെക്കുറിച്ച് ഉദ്യോഗസ്ഥർക്കിടയിൽ അഭപ്രായ ഭിന്നതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ അതേസമയം ലോക്കോ പൈലറ്റിനോ മറ്റേതെങ്കിലും റെയിൽവേ ഉദ്യോഗസ്ഥനോ എതിരെ ഇതുവരെ നടപടിയൊന്നും എടുത്തതായി റിപ്പോർട്ടില്ല. എന്നിരുന്നാലും, സംഭവത്തിൻ്റെ യഥാർത്ഥ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *