Your Image Description Your Image Description

മമ്മൂട്ടിയിയുടെ വേഷപകര്‍ച്ചയില്‍ രൌദ്ര ഭാവത്തിലെത്തിയ ചിത്രമാണ് ഭ്രമയുഗം. റിലീസിന് മികച്ച അഭിപ്രായം നേടിയതോടെ ചിത്രം വൻ കുതിപ്പ് നടത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. ആ പ്രതീക്ഷകള്‍ ശരിവച്ചിരിക്കുകയാണ് ഭ്രമയുഗം. ആഗോള ബോക്സ് ഓഫീസില്‍ 50 കോടി ക്ലബില്‍ എത്തിയിരിക്കുകയാണ് മമ്മൂട്ടിയുടെ ഭ്രമയുഗം.

വെറും 11 ദിവസങ്ങള്‍ക്കുള്ളില്‍ മമ്മൂട്ടി ചിത്രം നിര്‍ണായക നേട്ടത്തില്‍ എത്തിയപ്പോള്‍ മറ്റൊരു റെക്കോര്‍ഡുമിട്ടു. പ്രേമലുവിന്റെ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് ചിത്രം മുന്നേറിയപ. പിന്നീടെത്തിയ മഞ്ഞുമ്മല്‍ ബോയ്‍സിന്റെ മുന്നേറ്റവും അതിജീവിച്ചാണ് കളക്ഷനില്‍ ഭ്രമയുഗം സുവര്‍ണ നേട്ടത്തില്‍ എത്തിയത് എന്നത് ആരാധകര്‍ക്കും ആവേശമാകുന്ന കാര്യമാണ്. യുവാക്കള്‍ക്ക് പ്രാധാന്യം നല്‍കിയ രണ്ട് ചിത്രങ്ങളെ അതിജീവിച്ച് ഗൌരവേറിയ ഒരു വിഷയം പ്രതിപാദിക്കുന്ന ഭ്രമയുഗം 50 കോടി ക്ലബില്‍ കുറഞ്ഞ എത്തിയപ്പോള്‍ മമ്മൂട്ടി തുടര്‍ച്ചയായി മൂന്ന് വര്‍ഷങ്ങളില്‍ ( ഭീഷ്‍മ പര്‍വവും കണ്ണൂര്‍ സ്‍ക്വാഡും കോടി ക്ലബില്‍ എത്തിയിരുന്നു) ഇങ്ങനെ ഒരു നേട്ടമുണ്ടാക്കി എന്ന റെക്കോര്‍ഡിട്ടു.

മമ്മൂട്ടി നെഗറ്റീവ് ഷെയ്‍ഡുള്ള കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത് എന്നത് പ്രഖ്യാപനം തൊട്ടെ ഭ്രമയുഗം ചര്‍ച്ചകളില്‍ നിറയാൻ ഒരു കാരണമായിരുന്നു. കൊടുമണ്‍ പോറ്റിയായിട്ടാണ് മമ്മൂട്ടി വേഷമിട്ടിരിക്കുന്നത്. മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച ഒരു കഥാപാത്രമായി മാറാൻ കൊടുമണ്‍ പോറ്റിക്ക് കഴിയുകയും ചെയ്‍തു എന്നാണ് പൊതുവെയുള്ള അഭിപ്രായങ്ങള്‍. കറുപ്പിലും വെളുപ്പിലും മാത്രമായിട്ടാണ് ഭ്രമയുഗം സിനിമ അവതരിപ്പിച്ചിരിക്കുന്നത് എന്ന ഒരു പ്രത്യേകതയുമുണ്ട്.

മമ്മൂട്ടി നായകനായി രാഹുല്‍ സദാശിവന്റെ സംവിധാനത്തിലുള്ള ഭ്രമയുഗം കേരളത്തില്‍ മാത്രമല്ല തമിഴ്‍നാട്ടിലും തെലുങ്കിലുമൊക്കെ മികച്ച പ്രതികരണം നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍. സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ക്രിസ്റ്റഫര്‍ സേവ്യര്‍. ഛായാഗ്രാഹണം ഷെഹ്‍നാദ് ജലാലും നിര്‍വഹിച്ചിരിക്കുന്നു. അര്‍ജുൻ അശോകനും സിദ്ധാര്‍ഥും മമ്മൂട്ടിക്കൊപ്പം ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *