Your Image Description Your Image Description

റാഞ്ചി: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിലെ ഒന്നാം ഇന്നിങ്‌സില്‍ ലീഡ് വഴങ്ങാതിരിക്കുന്നതിനായി ഇന്ത്യ പൊരുതുന്നു. രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. ഇപ്പോഴും 134 റണ്‍സിന് പിറകിലാണ് ആതിഥേയര്‍. ഇന്ത്യയ്ക്ക് വേണ്ടി ധ്രുവ് ജുറേലും (30) കുല്‍ദീപ് യാദവുമാണ് (17) ക്രീസില്‍. ഇംഗ്ലണ്ടിന് വേണ്ടി ശുഐബ് ബഷീര്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി. ടോം ഹാര്‍ട്‌ലിക്ക് രണ്ട് വിക്കറ്റുണ്ട്.

ആദ്യ ഇന്നിംഗ്‌സ് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ രണ്ട് റണ്‍സെടുത്ത രോഹിത് ശര്‍മ്മയെ നഷ്ടമായി. വെറും രണ്ട് റണ്‍സെടുത്ത ക്യാപ്റ്റനെ ജെയിംസ് ആന്‍ഡേഴ്‌സണ്‍ ബെന്‍ ഫോക്‌സിന്റെ കൈകളിലെത്തിക്കുകയായിരുന്നു. നന്നായി തുടങ്ങിയെങ്കിലും ശുഭ്മാന്‍ ഗില്‍ 38 റണ്‍സുമായി പുറത്തായി. രജത് പാട്ടിദാര്‍ 17 റണ്‍സും രവീന്ദ്ര ജഡേജ 12 റണ്‍സുമെടുത്ത് വിക്കറ്റ് നഷ്ടപ്പെടുത്തി.

യശസ്വി ജയ്‌സ്‌വാളാണ് ഇന്നും ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത്. 117 പന്തില്‍ ഒരു സിക്‌സും എട്ട് ബൗണ്ടറിയും സഹിതം 73 റണ്‍സെടുത്ത ജയ്‌സ്‌വാളിനെയും പുറത്താക്കി ശുഐബ് ബഷീറാണ് ഇന്ത്യയെ പ്രതിരോധത്തിലാക്കിയത്. സര്‍ഫറാസ് ഖാനെ (14) ടോം ഹാര്‍ട്‌ലി ജോ റൂട്ടിന്റെ കൈകളിലെത്തിച്ചു. അശ്വിനെയും (1) ഹാര്‍ട്‌ലി വിക്കറ്റിന് മുന്നില്‍ കുരുക്കി.

Leave a Reply

Your email address will not be published. Required fields are marked *