Your Image Description Your Image Description

ഉച്ചത്തിൽ കുരച്ചതിന് സഹോദരിയുടെ വളർത്തുനായയെ യുവാവ് അടിച്ചുകൊന്നു. ഇടുക്കി നെടുകണ്ടം സന്നിയാസിയോടയിലാണ് ക്രൂരമായ സംഭവം നടന്നത്. അയൽവാസി കൂടിയായ സഹോദരിയുമായുള്ള വഴക്കാണ് നായയെ കൊല്ലുന്നതിലേക്ക് നയിച്ചത്. സംഭവത്തിൽ സന്നിയാസിയോട സ്വദേശി രാജേഷിനെതിരെ കുമ്പംമെട്ട് പൊലീസ് കേസെടുത്തു.

രാജേഷും സഹോദരിയും തമ്മിൽ സ്വത്ത് തർക്കം നിലനിന്നിരുന്നു. ഇന്നലെ ഇതേ വിഷയത്തിൽ ഇരുവരും തമ്മിൽ വാക്ക് തർക്കമുണ്ടായി. സഹോദരിയെയും പ്രായമായ അമ്മയെയും പ്രതി ആക്രമിച്ചു. ഇതിനിടെ നായ ഉച്ചത്തിൽ കുരച്ചതിനെ തുടർന്ന് പ്രകോപിതനായ രാജേഷ് അതിനെ എടുത്ത് സമീപത്തെ പാറയിൽ ഇടിച്ച് കൊന്നു.

രാജേഷ് സ്ഥലം വിട്ടതോടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി. പോലീസ് എത്തി വിശദവിവരങ്ങൾ ചോദിച്ചറിയുകയും നായയുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കുകയും ചെയ്തു. കസ്റ്റഡിയിലെടുത്ത രാജേഷിനെ പിന്നീട് ജാമ്യത്തിൽ വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *