Your Image Description Your Image Description
ഉന്നത സൗകര്യങ്ങളില് പഠിക്കുന്ന വിദ്യാര്ത്ഥികളുമായി ഒപ്പം നില്ക്കാന് കഴിയുന്നവരാവണം സര്ക്കാര് സ്‌കൂളിലെ വിദ്യാര്ഥികളെന്ന് പരിപാടിയില് അധ്യക്ഷനായ വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്കുട്ടി പറഞ്ഞു. കുട്ടികള്ക്ക് മികച്ച വിദ്യാഭ്യാസം നല്കാന് അധ്യാപകര്ക്ക് കഴിയണം. പത്ത് കോടി രൂപ ചെലവില് നിര്മാണം പൂര്ത്തീകരിച്ച മീനാക്ഷിപുരം ഐ.ടി.ഐ മാര്ച്ച് ഒന്നിന് ഉദ്ഘാടനം ചെയ്യും. പെരുമാട്ടി ഹയര് സെക്കന്ഡറി സ്‌കൂളിന് രണ്ടു കോടി രൂപ അനുവദിച്ചെന്നും പെരുമാട്ടി ഗ്രാമപഞ്ചായത്തിന് മാത്രം 212 കോടി രൂപയുടെ പദ്ധതികളാണ് അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു.
പരിപാടിയില് പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിഷാ പ്രേംകുമാര്, വൈസ് പ്രസിഡന്റ് എ. കൃഷ്ണകുമാര്, ജില്ലാ പഞ്ചായത്ത് അംഗം മാധുരി പത്മനാഭന്, ചിറ്റൂര് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി. മുരുകദാസ്, കെ. സരിത, പെരുമാട്ടി ക്ഷേമകാര്യ സ്റ്റാന്ഡിങ് കമ്മിറ്റി ചെയര്പേഴ്‌സണ് ഉഷ നന്ദിനി, സ്‌കൂള് പ്രധാനധ്യാപിക ആര്. ഗുണലക്ഷ്മി, പി.ടി.എ പ്രസിഡന്റ് രണജിത്ത്, കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എന്ജിനീയര് സി. രാജേഷ് ചന്ദ്രന്, അസി. എന്ജിനീയര്മാരായ എം.ജെ. ഷമീം, സി. ശിവന് എന്നിവര് പങ്കെടുത്തു. 2023-24 വര്ഷത്തെ സംസ്ഥാന ബഡ്ജറ്റില് ഉള്പ്പെടുത്തിയാണ് നെല്ലിമേട് ഗവ. എല്.പി സ്‌കൂളില് പുതിയ കെട്ടിടത്തിന്റെ നിര്മാണം ആരംഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *