Your Image Description Your Image Description
Your Image Alt Text

പെരുമ്പാവൂര്‍ : പെരുമ്പാവൂരിലെ കട വരാന്തയില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം സ്വദേശി സാലിയാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ചുമട്ടുതൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. പെരുമ്പാവൂര്‍ ടിഎംഎസ് മാളിന് എതിര്‍വശത്തുള്ള തുണിക്കടയുടെ വരാന്തയുടെ പടിയിലാണ് മൃതദേഹം കിടന്നിരുന്നത്.

 

നാലുമാസം മുമ്പ് വരെ പെരുമ്പാവൂരിലെ സ്വകാര്യ ഹോട്ടല്‍ ജീവനക്കാരനായിരുന്നു. പെരുമ്പാവൂര്‍ പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പ്രഥമദൃഷ്ട്യാ സംശയാസ്പദമായി ഒന്നുമില്ലെന്നും പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂവെന്നും പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *