Your Image Description Your Image Description
Your Image Alt Text

പത്തനംതിട്ട: പത്തനംതിട്ടയില്‍ ഏഴാം ക്ലാസുകാരി പീഡനത്തിനിരയായി പരാതി. പത്തനംതിട്ട ചിറ്റാറിലാണ് ഏഴാം ക്ലാസുകാരി പീഡനത്തിനിരയായത്. സംഭവത്തില്‍ മീന്‍കുഴി സ്വദേശി ബിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാര്‍ത്ഥിനിയെ പ്രതി മാസങ്ങളായി പീഡിപ്പിക്കുന്നുവെന്നാണ് പരാതി. വിദ്യാര്‍ത്ഥിയുടെ ബന്ധുകൂടിയാണ് പ്രതിയായായ ബിനു.

 

വിദ്യാര്‍ത്ഥിനി സ്‌കൂളില്‍ കൗണ്‍സിലിംഗിന് പോയപ്പോഴാണ് ഇത്തരത്തിലുള്ള പീഡനം നടന്ന വിവരം അറിഞ്ഞത്. വീട്ടില്‍ ആരുമില്ലാത്ത സമയത്ത് വിദ്യാര്‍ത്ഥിനിയെ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നാണ് മൊഴി.

Leave a Reply

Your email address will not be published. Required fields are marked *