Your Image Description Your Image Description

പാലക്കാട് : ഫിഷറീസ് വകുപ്പ് മുഖേന തേങ്കുറിശ്ശി ഗ്രാമപഞ്ചായത്തില്‍ മഞ്ഞളൂര്‍ മാനാംചിറയില്‍ ജനകീയ മത്സ്യകൃഷി വിളവെടുത്തു. 1.96 ഏക്കറിലാണ് മാനാംചിറയില്‍ മത്സ്യകൃഷി നടക്കുന്നത്. 13 വര്‍ഷമായി പഞ്ചായത്തില്‍നിന്ന് പാട്ടത്തിനെടുത്ത് ചുമട്ട് തൊഴിലാളി കൂടിയായ ആര്‍. കൃഷ്ണന്റെ മേല്‍നോട്ടത്തിലാണ് മത്സ്യകൃഷി. തേങ്കുറുശ്ശി പഞ്ചായത്തില്‍ 12 പൊതുകുളങ്ങളില്‍ മത്സ്യകൃഷി നടക്കുന്നുണ്ട്.

ജില്ലയില്‍ പദ്ധതിയുടെ ഭാഗമായി 809 പൊതുകുളങ്ങളിലായി 2,27,204 ഹെക്ടറില്‍ വിവിധ പഞ്ചായത്തുകളുടെ സഹകരണത്തോടെ ഗുണഭോക്താക്കളെ കണ്ടെത്തി അവര്‍ക്കാവശ്യമായ കരിമീന്‍, വരാല്‍, കാര്‍പ്പ് മത്സ്യകുഞ്ഞുങ്ങളെ ലഭ്യമാക്കി ജലാശയങ്ങളില്‍ കൃഷി നടക്കുന്നുണ്ട്. മത്സ്യ തൊഴിലാളികള്‍ക്ക് തൊഴിലും വരുമാനവും പൊതുജനങ്ങള്‍ക്ക് വിഷരഹിതമായ മത്സ്യവും ലഭ്യമാക്കുക, ജലാശയങ്ങള്‍ സുരക്ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

മാനാംചിറയില്‍ നടന്ന മത്സ്യ വിളവെടുപ്പ് കെ.ഡി പ്രസേനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എം.കെ ശ്രീകുമാര്‍, ഫിഷറീസ് അഡീഷണല്‍ ഡയറക്ടര്‍ സി. ചന്ദ്രലേഖ, പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ കെ.എ അജീഷ്, കെ. അഖില, പഞ്ചായത്ത് പ്രമോട്ടര്‍ എം. ഹരിദാസ്, മുന്‍ പഞ്ചായത്തംഗം വി. ചാമു, കര്‍ഷകമിത്ര ടീം ലീഡര്‍ കെ. സനൂപ്, എ. മുഹമദ് അബ്ബാസ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *