Your Image Description Your Image Description
Your Image Alt Text

പാലക്കാട്: മോഷണ വാർത്ത കണ്ട് ഉടമക്ക് ബൈക്ക് തിരികെ ഏൽപ്പിച്ച് കള്ളൻ. പാലക്കാട് കിഴക്കഞ്ചേരി സ്വദേശി സതീശന്‍റെ ബൈക്കാണ് കൺമുന്നിൽ നിന്ന് മോഷണം പോയത്. വാർത്ത കണ്ടെന്നും ബൈക്ക് തിരികെ തരാമെന്നും സതീശിനെ മോഷ്ടാവ് ഫോണിൽ വിളിച്ച് പറഞ്ഞു. ദേശീയപാതയ്ക്കടുത്ത് വാഹനം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മോഷ്ടാവിനെ ഇതുവരെ പിടികൂടാൻ സാധിച്ചില്ല.

കഴിഞ്ഞ ഞായറാഴ്ചയാണ് ബൈക്ക് മോഷണം പോയത്. പന്നിയങ്കരയിലുള്ള സുഹൃത്തിന്‍റെ വീട്ടില്‍ പോയതായിരുന്നു സതീശന്‍. അവിടെ വച്ച് സുഹൃത്തുമായി സംസാരിച്ചു തിരിഞ്ഞു നോക്കുമ്പോള്‍ തന്‍റെ ബൈക്കുമായി ഒരാള്‍ കടന്നുകളയുന്നതാണ് സതീശൻ കണ്ടത്. സതീശനും സുഹൃത്തും പിറകെ ഓടിയെങ്കിലും കള്ളനെ കണ്ടില്ല. തുടര്‍ന്ന് വടക്കാഞ്ചേരി പൊലീസില്‍ പരാതിപ്പെട്ടു. അടുത്ത ദിവസം കള്ളന്‍ സതീശനെ ഫോണിൽ വിളിക്കുകയായിരുന്നു. താന്‍ പത്രത്തിലെ വാര്‍ത്ത കണ്ടെന്നും മാനസിക വിഭ്രാന്തി കൊണ്ടാണ് മോഷണം നടത്തിയതെന്നും കേസാക്കരുതെന്നും കള്ളന്‍ പറഞ്ഞു. ബൈക്ക് തിരികെ തരാമെന്നും അറിയിച്ചു. ബൈക്കില്‍ സൂക്ഷിച്ചിരുന്ന ഡയറിയില്‍ നിന്നാണ് മോഷ്ടാവിന് സതീശന്‍റെ നമ്പര്‍ കിട്ടിയത്.

Leave a Reply

Your email address will not be published. Required fields are marked *