Your Image Description Your Image Description

കിഴക്കന്‍ സിക്കിമില്‍ അപ്രതീക്ഷിതമായുണ്ടായ മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ഒറ്റപ്പെട്ട് പോയ 500 അധികം വിനോദ സഞ്ചാരികളെ ഇന്ത്യന്‍ കരസേന രക്ഷപ്പെടുത്തി. ഇന്ത്യന്‍ കരസേനയുടെ ഭാഗമായ ത്രിശക്തി കോര്‍പ്സിലെ സൈനികരാണ് സീറോ ഡിഗ്രി സെല്‍ഷ്യസില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതെന്ന് സൈന്യം പുറത്തിറക്കിയ പ്രസ്ഥാവനയില്‍ പറയുന്നു. കിഴക്കൻ സിക്കിമിലെ ഉയർന്ന ഉയരത്തിലുള്ള പ്രദേശങ്ങളിൽ പെട്ടെന്നുണ്ടായ കനത്ത മഞ്ഞുവീഴ്ചയിലും പ്രതികൂല കാലാവസ്ഥയിലും പെട്ട് ഒറ്റപ്പെട്ട് പോയ വിനോദസഞ്ചാരികളെയാണ് സൈന്യം കഴിഞ്ഞ ബുധനാഴ്ച രക്ഷപ്പെടുത്തിയത്.

ഏകദേശം 175 വാഹനങ്ങൾ കിഴക്കൻ സിക്കിമിലെ നാഥു ലായിൽ കുടുങ്ങിയ 500 അധികം വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തിയതായി പ്രതിരോധ വക്താവ് ലഫ്റ്റനന്‍റ് കേണൽ മഹേന്ദ്ര റാവത്ത് പറഞ്ഞു. ത്രിശക്തി കോര്‍പ്സിലെ സൈനികര്‍ ഒറ്റപ്പെട്ട് പോയ വിനോദ സഞ്ചാരികള്‍ക്ക് ഭക്ഷണവും വൈദ്യസഹായവും എത്തിച്ചു ഒപ്പം ഇവരെ സുരക്ഷിതരായി പുറത്തെത്തിക്കാന്‍ സഹായിച്ചെന്നും സൈന്യം അറിയിച്ചു. സൈന്യം വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തുന്ന ചിത്രങ്ങളും വീഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. വീഡിയോകളില്‍ ചില വിനോദസഞ്ചാരികളെ സൈനികര്‍ എടുത്ത് കൊണ്ട് പേകുന്നതും മറ്റും കാണാം. ത്രിശക്തി കോർപ്സിലെ സൈനികര്‍ സിക്കിമിലെ അതിർത്തികൾ സംരക്ഷിക്കുമ്പോളും സിവിൽ അഡ്മിനിസ്ട്രേഷനെയും ജനങ്ങളെയും സഹായിക്കാൻ എപ്പോഴും തയ്യാറാണെന്നും ലഫ്റ്റനന്‍റ് കേണൽ റാവത്ത് കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *