Your Image Description Your Image Description
ഭൂരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യത്തിലേക്ക് ഉള്ള ചിട്ടയായ പ്രവർത്തനം
റവന്യു വകുപ്പ് നടത്തുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അടിസ്ഥാന ആവശ്യം ആയ പാർപ്പിടത്തിനു വേണ്ടുന്ന ഭൂമി എല്ലാ ജനങ്ങൾക്കും ലഭ്യമാകണം. ഏഴര വർഷത്തിനുള്ളിൽ മൂന്നര ലക്ഷം കുടുംബങ്ങൾ ഭൂമിയുടെ അവകാശികൾ ആയി. സംസ്ഥാനം സാമ്പത്തികമായി ഞെരുക്കപ്പെടുമ്പോഴും ജനക്ഷേമ പ്രവർത്തനങ്ങളിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും സർക്കാർ തയ്യാറല്ല എന്നും അദ്ദേഹം പറഞ്ഞു .
തൃശ്ശൂരിൽ നടന്ന സംസ്ഥാന പട്ടയമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉദ്ഘാടന ശേഷം നടന്ന ജില്ലാതല പട്ടയമേളയിൽ അർഹരായവർക്ക് മൃഗസംരക്ഷണ -ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പട്ടയങ്ങൾ വിതരണം ചെയ്തു .
പത്തനാപുരം -4
പുനലൂർ -54
കൊട്ടാരക്കര -49
കൊല്ലം -36
കരുനാഗപ്പള്ളി -11
കുന്നത്തൂർ -16
എന്നിങ്ങനെ 170 പട്ടയങ്ങളാണ് നൽകിയത്.
എം മുകേഷ് എം എൽ എ ,ജില്ല കലക്ടർ എൻ ദേവിദാസ് , സബ് കലക്ടർ മുകുന്ദ് ഠാക്കൂർ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, ഉദ്യോഗസ്ഥർ, ഗുണഭോക്താക്കൾ തുടങ്ങിയവർ പങ്കെടുത്തു .

Leave a Reply

Your email address will not be published. Required fields are marked *