Your Image Description Your Image Description
Your Image Alt Text

കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ സരസ് മേളയുടെ അഞ്ചാം ദിനം വൈപ്പിൻ, പള്ളുരുത്തി ബ്ലോക്കിലെ കുടുംബശ്രീ അംഗങ്ങൾ അവതരിപ്പിച്ച കുടുംബശ്രീ കലാ സരസ് വേദിയെ അക്ഷരാർഥത്തിൽ പ്രകമ്പനം കൊള്ളിച്ചു. പ്രായഭേദമന്യേ കുടുംബശ്രീ അംഗങ്ങൾ മികച്ച പ്രകടനം കാഴ്ച വച്ചു.

വൈപ്പിൻ ബ്ലോക്കിലെ എടവനക്കാട് സിഡിഎസിൻ്റെ ഓണക്കളി, പരുന്താട്ടം, വിളക്കാട്ടം, കുഴുപ്പിള്ളി സിഡിഎസിൻ്റെ സിംഗിൾ ഡാൻസ്, പള്ളിപ്പുറം സിഡിഎസിൻ്റെ സിനിമാറ്റിക് ഡാൻസ് എന്നിവ അരങ്ങേറി. പള്ളുരുത്തി ബ്ലോക്കിൽ നിന്നും ശിങ്കാരി മേളം, മാജിക് ഷോ, വയലിൻ എന്നിവയും മരട് സിഡിഎസിൽ നിന്നും കൈകൊട്ടിക്കളി, മാർഗം കളി എന്നിവയും അരങ്ങേറി.

ക്രിസ്മസ് ദിനത്തിലും നിരവധി പേരാണ് സരസ് മേളയിലെ കലാപ്രകടനങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ എത്തിയത്. കാണികളുടെ അകമഴിഞ്ഞ പ്രോത്സാഹനം കുടുംബശ്രീ അംഗങ്ങൾക്കും വലിയ ഊർജമേകി.

Leave a Reply

Your email address will not be published. Required fields are marked *