Your Image Description Your Image Description
Your Image Alt Text

മൂന്നാംസീറ്റ്‌ വാദം മുസ്ലിം ലീഗ് ആവർത്തിച്ച്‌ കൊണ്ടേ ഇരിക്കും. എന്തിനാണ്.
അണികളെ കബളിപ്പിക്കാനുള്ള അവരെ ഒപ്പം പിടിച്ചു നിർത്താനുള്ള ഇതിലും നല്ലൊരു തന്ത്രം വേറെയില്ല. അപ്പോൾ ഈ സമ്മർദ്ദ തന്ത്ര എപ്പിസോഡിൽ നേടിയതാരാകും. ഇ ടി മുഹമ്മദ് ബഷീർ തന്നെ. അപ്പോൾ റണ്ണർ അപ് പാലാവാം അബ്ദുൽ സമദ് സമദാനിയും. മൂപ്പര്ട് ചോദിച്ച പോലെ മലപ്പുറം കൊടുക്കും ഇ ടി ക്കു ജയിച്ചു വരാൻ. മലപ്പുറത്തെ എം പി സമദാനിയെ പൊന്നാനി കാട്ടി കൊടുക്കും മത്സരിച്ചോളാൻ. ജയിക്കുന്നേൽ ജയിച്ചോ എന്ന് പാണക്കാട് തറവാട് വക ഒരുപദേശവും. ഇങ്ങനെയാണെങ്കിൽ ഇ ടി യെ ജയിപ്പിക്കാനോ എന്ന് മലപ്പുറം കാര് തീരുമാനിക്കും

പൊന്നാനി സുരക്ഷിതമല്ലെന്ന കാരണത്താൽ ഇ ടി മുഹമ്മദ്‌ ബഷീറിനെ മലപ്പുറത്ത്‌ മത്സരിപ്പിക്കാനാണ്‌ ധാരണ. ഈ ടി യുടെ ആരോഗ്യപ്രശ്‌നമാണ്‌ കാരണമായി നേതൃത്വം അവതരിപ്പിക്കുന്നത്‌. മൂന്നുതവണ എംപിയായ ഇ ടിയെ ഇത്തവണ മത്സരത്തിൽ നിന്ന് മാറ്റണമെന്ന ആവശ്യം ലീഗ്‌ പ്രവർത്തകരിലും ശക്തമാണ്‌. എന്നാൽ പരിചയ സമ്പന്നത ചൂണ്ടിക്കാട്ടി വീണ്ടും അവസരം നൽകണമെന്നാണ്‌ നേതൃത്വത്തിന്റെ നിലപാട്‌.

ഇ ടി സ്ഥാനാർഥിയായാൽ പരാജയം ഉറപ്പെന്ന പ്രാദേശിക ഘടകങ്ങളുടെ വിലയിരുത്തലാണ്‌ സ്ഥാനാർഥികളെ വച്ചുമാറുന്ന തീരുമാനത്തിന്‌ പിന്നിലെന്നാണ് അറിയാൻ കഴിയുന്നത് . എംപി എന്ന നിലയിൽ മണ്ഡലത്തിൽ എടുത്തുകാട്ടാൻ എന്തുണ്ടെന്ന ചോദ്യം അണികളിൽ സജീവമാണ്‌. പുതുമുഖങ്ങളെ പരിഗണിക്കണമെന്ന ആവശ്യം നേതൃത്വം പരിഗണിച്ചിട്ടില്ല. ഇതിനൊക്കെ ലീഗ് അണികളോട് സമാധാനം പറയേണ്ടി വരും. അത് കൊണ്ടാണ് കോൺഗ്രസ് മറന്നു തുടങ്ങിയിട്ടും മൂനാം സീറ്റ് എന്ന വാദം ലീഗ് സജീവമായി നിർത്തുന്നതും.

മലപ്പുറത്ത് ലോക്‌സഭയിലേക്ക്‌ അധിക സീറ്റ്‌ ഇക്കുറി സാധ്യമല്ലെന്ന്‌ കോൺഗ്രസ്‌ നേതൃത്വം ലീഗ്‌ നേതാക്കളെ അറിയിച്ചിട്ടുണ്ട്‌. എത്ര ചോദിച്ചാലും സീറ്റ്‌ കിട്ടില്ലെന്ന്‌ ലീഗ്‌ നേതൃത്വത്തിനും ഉറപ്പാണ്‌. അധികസീറ്റ്‌ സാധ്യമല്ലെന്ന തീരുമാനം പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനും കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനും ലീഗ്‌ നേതൃത്വത്തെ ധരിപ്പിച്ചിട്ടുമുണ്ട്‌. അവരതു അണികളോട് പറയുന്നില്ല എന്നെ ഉള്ളു . രോഗി വെന്റിലേറ്ററിൽ ആണ്. എല്ലാവരെയും വിവരമറിയുന്നോയിച്ചല്ലോ. എന്നാൽ പ്രതീക്ഷക്കു വകയുണ്ട്. ഇതാണ് ലീഗിന്റെ സ്ഥിരം പല്ലവി. പകരം രാജ്യസഭാ സീറ്റ്‌ എന്ന ആവശ്യവും ചെവിക്കൊണ്ടിട്ടില്ല. നാലുമാസം കഴിഞ്ഞുള്ള കാര്യം അപ്പോൾ പരിഗണിക്കാമെന്നാണ്‌ സമീപനം. സംസ്ഥാനത്തുനിന്ന്‌ രാജ്യസഭയിൽ ഇപ്പോൾ കോൺഗ്രസിനും ലീഗിനും ഒരംഗം വീതമേയുള്ളു. ലീഗിന്‌ രാജ്യസഭയിൽ അധികം അംഗം എന്നത്‌ കോൺഗ്രസിന്‌ അംഗീകരിക്കാനാകില്ല. കോൺഗ്രസിനെ തള്ളി ലീഗിന്‌ ഭാവിയില്ലെന്ന ഉറപ്പിലാണ്‌ ഈ നിലപാട്‌. മൂന്നാം സീറ്റ്‌ എന്ന ആവശ്യത്തിൽ വിട്ടുവീഴ്‌ച വേണ്ടെന്ന നിലപാടിലാണ്‌ ലീഗ്‌ പ്രവർത്തകരും ഒരുവിഭാഗം നേതാക്കളും. ഇതിനായി കണക്കുകളും വോട്ടും നിരത്തുന്നുണ്ട്‌. എന്നാൽ കോൺഗ്രസ്‌ ഇത്‌ അംഗീകരിക്കുന്നില്ല.

മൂന്നാംസീറ്റിന്‌ ലീഗിന്‌ അർഹതയുണ്ടെന്ന്‌ കോൺഗ്രസ്‌ നേതാക്കളെക്കൊണ്ട്‌ പരസ്യമായി പറയിക്കുക, ഒടുവിൽ പിന്മാറുക, ഒടുവിൽ എതിരാളികാളായ എൽഡിഎഫിനെ തോൽപ്പിക്കാൻ ലീഗ്‌ വിട്ടുവീഴ്‌ച ചെയ്‌തായി പ്രചരിപ്പിക്കുക. ഇതാണ്‌ പുതിയ കോട്ടിട്ട് ഒരുക്കിയെടുത്ത ലീഗിന്റെ പഴയ തന്തരം. .

ചർച്ച അവസാനിച്ചിട്ടില്ലെന്നാണ്‌ ലീഗ്‌ സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാമിന്റെ പ്രതികരണം വന്നത് . ചർച്ച തുടരുകയാണെന്ന്‌ അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.

അപ്പോൾ എന്താകും ലീഗിന്റെ ഉമ്മറ പാടി ചർച്ചയിൽ സംഭവിച്ചിരിക്കുന്നത് പതിവുപോലെ രണ്ട്‌ സീറ്റിൽ ഒതുങ്ങാൻ ലീഗ്‌ സന്നദ്ധമായതായാണ്‌ സൂചന. ദേശീയ രാഷ്‌ട്രീയ സാഹചര്യം പറഞ്ഞ്‌ കീഴടങ്ങാനാണ്‌ നീക്കം. അങ്ങനെ പറ്റൂ , ലീഗിന്റെ പിടിവാശിയും വിരട്ടലുമൊന്നും ഇങ്ങോട്ട് കോൺഗ്രസിനോട് വേണ്ടായെന്നാണ് സതീശൻ നൽകുന്ന സന്ദേശം . ആ സന്ദേശം എന്തായാലും ഒരു വിഭാഗം തീവ്ര ലീഗ് നേതാക്കൾ കൊണ്ടിട്ടില്ല

മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. ചർച്ചകള്‍ എവിടേയും വഴിമുട്ടിയിട്ടില്ല. യു.ഡി.എഫ്. യോഗത്തില്‍ അന്തിമതീരുമാനമുണ്ടാകുഎന്നാണ്. . അങ്ങനെ മറുപടി പറയേണ്ട വിഷയമല്ലെന്നായിരുന്നു മൂന്നാം സീറ്റില്‍ ഇപ്പോഴും പ്രതീക്ഷയുണ്ടോ എന്ന ചോദ്യത്തോട് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *