Your Image Description Your Image Description

ആലപ്പുഴ: കോടംതുരുത്ത് ഗ്രാമപഞ്ചായത്തിലെ തട്ടാരില്‍ പാടശേഖരത്തിൽ പാർശ്വഭിത്തിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം. ജില്ല പഞ്ചായത്ത് അംഗം അനന്തു രമേശൻ നിർമ്മാണോദ്ഘാടനം നിർവഹിച്ചു. പരിപാടിയിൽ കോടംതുരുത്ത് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ സി.ടി വിനോദ് അധ്യക്ഷത വഹിച്ചു. .സി ഷാജി,രാധ,മണ്ണ് സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 24 ലക്ഷം രൂപ വിനിയോഗിച്ച് 211 മീറ്റർ നീളത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്.

മഴക്കാലത്തും വേലിയേറ്റ സമയങ്ങളിലും പാടശേഖരത്തിൽ നിന്നുണ്ടാകുന്ന വെള്ളക്കെട്ട് മൂലം പ്രദേശവാസികൾ ദുരിതം അനുഭവിക്കുന്ന സാഹചര്യത്തിലാണ് പാടശേഖരത്തിന്റെ കരകളിലായി പാർശ്വഭിത്തി നിർമ്മിക്കാനുള്ള നടപടികൾ ആരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *