Your Image Description Your Image Description

ന്യൂഡല്‍ഹി: ‘ദില്ലി ചലോ മാര്‍ച്ചി’നിടെ ഹരിയാന പൊലീസ് നടപടിയില്‍ യുവകര്‍ഷകന്‍ കൊല്ലപ്പെട്ടതില്‍ സംയുക്ത കിസാന്‍ മോര്‍ച്ച ഇന്ന് രാജ്യവ്യാപക കരിദിനം ആചരിക്കും. വരും ദിവസങ്ങളിലും പ്രതിഷേധം തുടരാനാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ തീരുമാനം. തിങ്കളാഴ്ച പഞ്ചാബിലെയും ഹരിയാനയിലെയും ദേശീയപാതകള്‍ ട്രാക്ടര്‍ ഉപയോഗിച്ച് ഉപരോധിക്കും.

അടുത്ത മാസം 14ന് ഡല്‍ഹി രാംലീലാ മൈതാനിയിലും കര്‍ഷകര്‍ പ്രക്ഷോഭം നടത്തും. കൊല്ലപ്പെട്ട ഭട്ടിന്‍ഡ സ്വദേശിയായ കര്‍ഷകന്റെ കുടുബത്തിന് ഒരുകോടി രൂപ നഷ്ടപരിഹാരവും സുപ്രീംകോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണവും സംയുക്ത കിസാന്‍ മോര്‍ച്ച ആവശ്യപ്പെട്ടു. ദില്ലി ചലോ ട്രാക്ടര്‍ പ്രതിഷേധത്തിന്റെ തുടര്‍നടപടികള്‍ തീരുമാനിക്കാന്‍ കര്‍ഷകസംഘടനകള്‍ ഇന്ന് വൈകിട്ട് യോഗം ചേരും. കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരെ വീണ്ടും ചര്‍ച്ചയ്ക്ക് ഇന്ന് ക്ഷണിച്ചേക്കും.

Leave a Reply

Your email address will not be published. Required fields are marked *