Your Image Description Your Image Description
Your Image Alt Text

മലയാളികളുടെ സ്വന്തം ‘അമ്മ മുഖം ഒരായുസ്സ് മുഴുവന്‍ അഭിനയത്തിന് വേണ്ടി സമര്‍പ്പിച്ച കെപിഎസി ലളിതയുടെ ഓര്‍മകള്‍ക്ക് ഇന്ന് രണ്ട് വര്‍ഷം. കെ അനന്തന്‍ നായരുടെയും ഭാര്‍ഗവി അമ്മയുടെയും മകളായി 1947 ൽ ആറന്മുളയിൽ ജനിച്ച മഹേശ്വരിയമ്മ എന്ന കെപിഎസി ലളിത അഭിനയത്തിലേക്ക് കടന്നു വന്നത് ബാലീ എന്ന ആദ്യ നാടകത്തിലൂടെ ആയിരുന്നു .തോപ്പില്‍ ഭാസിയുടെ കൂട്ടുകുടുംബം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്കുള്ള രംഗപ്രവേശം നടത്തി മലയാള സിനിമയ്ക്കു ഒഴിച്ച് കൂടാൻ പറ്റാത്ത അഭിനേത്രിയായ് മാറി .

1978-ൽ പ്രശസ്ത സംവിധായകൻ ഭരതനെ അവർ വിവാഹം കഴിച്ചു, ദമ്പതികൾക്ക് ശ്രീക്കുട്ടി എന്ന മകളും സിനിമാ സംവിധായകനും നടനുമായ സിദ്ധാർത്ഥ് ഭരതനിന്ന മകനും ഉണ്ടായി. അഭിനയ വൈദഗ്ധ്യത്തിനൊപ്പം തന്നെ തന്റെ വ്യത്യസ്തമായ ശബ്ദം കൊണ്ടും മലയാള സിനിമക്കിവർ വിസ്മയങ്ങൾ സമ്മാനിച്ചു .അടൂർ ഗോപാലകൃഷ്ണൻ്റെ മതിലുകൾ എന്ന ചിത്രത്തിൽ ഒരു രംഗത്തിൽ പോലും മുഖം കാണിക്കാതെ ശബ്ദം കൊണ്ട് ഈ നടി അത്ഭുതങ്ങൾ കാഴ്ച വെച്ചു .

1998 ല്‍ ഭര്‍ത്താവിന്റെ നിര്യാണത്തെത്തുടര്‍ന്ന് സിനിമയില്‍ നിന്നും കുറെക്കാലം വിട്ടുനിന്ന ലളിത പിന്നീട് സത്യന്‍ അന്തിക്കാടിന്റെ വീണ്ടും ചില വീട്ടു കാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെയാണു സിനിമയിലേക്ക് തിരികെയെത്തിയത്. അമരത്തിലേയും (1991) ശാന്തത്തിലേയും (2000) അഭിനയത്തിന് ദേശീയപുരസ്‌കാരം ഈ നടിയെത്തേടിയെത്തി. നിരവധിതവണ സംസ്ഥാന ബഹുമതികളും ലഭിച്ചിട്ടുണ്ട്.

കഥാപാത്രങ്ങള്‍ തന്മയത്തത്തോടെ കൈകാര്യം ചെയാനുള്ള കഴിവ് ലളിത എന്ന അഭിനയത്രിയുടെ മാറ്റ് കൂട്ടി. അമരം, ആരവം, വെങ്കലം തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങള്‍ സിനിമ ആസ്വാദകരുടെ മനസില്‍ എക്കാലവും മായാതെ നില്‍ക്കുന്നതാണ്. കോട്ടയം കുഞ്ഞച്ചനിലെ ഏലിയാമ്മ, വിയറ്റ്‌നാം കോളനിയിലെ പട്ടാളം മാധവി, പിടക്കോഴി കൂവൂന്ന നൂറ്റാണ്ടിലെ സൂപ്രണ്ട്, ഗോഡ്ഫാദറിലെ കൊച്ചമ്മിണി, മേഘത്തിലെ ആച്ചയമ്മ, പൈ ബ്രദേഴ്‌സിലെ അല്ലു, സി.ഐ.ഡി ഉണ്ണികൃഷ്ണനിലെ അമ്മ, മണിചിത്രത്താഴിലെ ഭാസുര, ഇഞ്ചക്കാടന്‍ മത്തായിയിലെ ഏലിക്കുട്ടി, കാട്ടുകുതിരയിലെ കല്യാണി, പൊന്‍മുട്ടയിടുന്ന താറാവിലെ ഭാഗീരഥി, സന്ദേശത്തിലെ ലത, ആദ്യത്തെ കണ്‍മണിയിലെ മാളവിക അങ്ങനെ സഹനടിയായും പ്രതിനായികയായും അഞ്ച് പതിറ്റാണ്ടുകളിലേറെ 550ലേറെ സിനിമയിമകളില്‍ വേഷ പകര്‍ച്ചകള്‍ കൊണ്ട് നിറഞ്ഞാടി.

ഏതു വേഷത്തോടും പൊരുത്തപ്പെടാൻ കഴിവുള്ള ഒരു മികച്ച പ്രകടനക്കാരിയായിരുന്നു കെ പി എ സി ലളിത .അവരുടെ ഐതിഹാസിക പ്രകടനങ്ങളും കഥാപാത്രങ്ങളും മലയാളിയുടെ ഓർമ്മയിൽ എന്നും നിലനിൽക്കും,

Leave a Reply

Your email address will not be published. Required fields are marked *