Your Image Description Your Image Description
Your Image Alt Text

ഈ വർഷം നമ്മൾ മലയാളികൾ തോരാ മഴ പോലെ കേട്ട രണ്ടു സിനിമാപേരുകൾ ഉണ്ട് . പ്രേമലുവും ഭ്രമയുഗവും . രണ്ടു സിനിമകളും 50 കോടി ക്ലബ്ബിൽ കേറുകയും ചെയ്തു . ഈ രണ്ടു സിനിമകളും എടുത്തൊന്നു പരിശോധിച്ചാൽ നമുക്ക് മനസ്സിലാക്കാൻ പറ്റുന്ന കുറച്ചു കാര്യങ്ങൾ ഉണ്ട് . എന്താണെന്നല്ലേ …
ഒരു സിനിമ എങ്ങനയെയാണ് തീയേറ്ററിൽ ഒന്ന് വിജയിപ്പിച്ചെടുക്കുക.. പയറ്റിത്തെളിഞ്ഞ ലെജൻഡറി ആക്ടർസ് വേണോ ? അതോ പുതുമുഖ പരീക്ഷണങ്ങൾ തന്നെ വേണോ ? നല്ല തട്ടുപൊളിപ്പൻ കളര്ഫുള് വിശ്വൽസ് അത്യന്താപേക്ഷിതമാണോ ? അതോ ഒരു വിഭാഗം സിനിമാസ്വാദകർ കളിയാക്കുന്ന പ്രകൃതിപ്പടങ്ങൾ തന്നെ വേണോ ? 2024 എന്ന ഈ വർഷം രണ്ടാം മാസത്തിൽ ഇങ്ങനെ ഓടിക്കൊണ്ടിരിക്കുമ്പോൾ ഈ പറച്ചിലുകൾക്കാണ് ആദ്യം ഒരു അടി കിട്ടിയത്. ഒരു തരത്തിൽ പോലുമുള്ള സാമ്യതകൾ ഇല്ലാത്ത രണ്ടു ചിത്രങ്ങൾ , അതെ അത്രയ്ക്ക് വ്യത്യസ്തമായ , സാമ്യത എന്തെന്ന് ചോദിച്ചാൽ വ്യത്യസ്തത മാത്രമേയുള്ളു സാമ്യത എന്നു പറയാൻ പറ്റുന്ന രണ്ടു ചിത്രങ്ങളിതാ ഒരേ പോലെ ഏകദേശം ഒരേ സമയത്തു തന്നെ തീയേറ്ററുകൾ നിറഞ്ഞോടുന്നു .

ഒന്ന് നല്ല കളര്ഫുള് ആണേൽ ഒന്ന് ബ്ലാക്ക് ആൻഡ് വൈറ്റ് ഒന്ന് കോമഡി റൊമാന്റിക് എന്റെർറ്റൈനെർ ആണേൽ മറ്റൊന്ന് ഹൊറർ ഡ്രാമ ഒന്നിൽ മലയാളത്തിന്റെ മഹാനായ ഒരു സീനിയർ നായകനെങ്കിൽ മറ്റൊന്നിൽ മലയാളത്തിന്റെ ഏറ്റവും പുതിയ ജനറേഷൻ നായകൻ . ഒന്ന് ധാ ദിപ്പോ നടക്കുന്ന സിനിമാ സന്ദർഭങ്ങളെങ്കിൽ ഒന്നങ്ങ് പതിനേഴാം നൂറ്റാണ്ടിൽ . അതാണ് നേരത്തെ പറഞ്ഞു വെച്ചത് വ്യത്യസ്തത മാത്രമാണ് സാമ്യത .

പക്ഷേ ഒന്നാലോചിച്ചാൽ ഒരൊറ്റ സാമ്യത ഉണ്ട് . 2024 ലെ ഈ രണ്ടു സിനിമകളും വളരെപ്പെട്ടെന്നു തന്നെ അൻപത് കോടി ക്ലബ്ബിൽ കയറിക്കൂടിയിട്ടുണ്ട് .ഇപ്പോഴും തീയേറ്ററുകൾ നിറഞ്ഞു തന്നെ രണ്ടു ചിത്രങ്ങളും ഓടുന്നുണ്ട് .

അപ്പോൾ ആദ്യം ചോദിച്ചതിലേക്ക് തിരിച്ചു പോരട്ടെ .. എന്തായിരിക്കാം ആ വിജയ ഘടകം.

ഒരു പ്രേക്ഷകന്റെ മനസ്സ് എങ്ങനെ കയ്യിലെടുക്കുന്നു എന്നതിലാണപ്പോ കാര്യം . അതിന് പ്രേത്യേക ജോണോറോ ഒരു വിഭാഗത്തിൽ തന്നെ പെട്ട കലാകാരന്മാരോ അങ്ങനയെയുള്ള യാതൊരുവിധ പ്രേത്യേകതകളും ഒരു സിനിമയ്ക്ക് ആവശ്യമില്ല എന്ന് ഈ സിനിമകൾ ഉദാഹരിച്ചു നമുക്ക് മനസിലാക്കുവാനായി സാധിക്കുന്നു . സിനിമ ഏതു തരത്തിൽ പെട്ടതായാലും ആ തരത്തിലുള്ളതിൽ ഏറ്റവും മികച്ചതായി മാറ്റിയെടുക്കുവാനുള്ള പരിശ്രമമാണ് വേണ്ടത് . മേൽപ്പറഞ്ഞ രണ്ടു ചിത്രങ്ങളിലും നമുക്കത് ആവോളം കാണുവാനും സാധിക്കുന്നു .

ഈ രണ്ടു സിനിമകളിലും ഇതിലെ പ്രധാനപ്പെട്ട കലാകാരന്മാരുടെ അഭിനയവും എടുത്ത് തന്നെ പറയേണ്ടതുണ്ട് . നെസ്‌ലേനും മമിതാ ബൈജുവും സംഗീത് പ്രാതാപും പ്രേമലുവിൽ തകർത്തഭിനയിച്ചപ്പോൾ ബ്രാമയുഗത്തിൽ മമ്മൂട്ടിയും സിദ്ധാർഥ് ഭരതനും അർജുൻ അശോകനും അഴിഞ്ഞാടുക തന്നെയായിരുന്നു . ഇതിൽ നായക കഥാപാത്രങ്ങളെ നോക്കുമ്പോൾ , മലയാള സിനിമ ഇപ്പോൾ നസ്ലെണ് മുതൽ മമ്മൂക്ക വരെ എന്ന പ്രയോഗത്തിലാണ് ശെരിക്കും എത്തി നില്കുന്നത് . മലയാളത്തിന്റെ സീനിയർ തലമുറയും ഏറ്റവും പുതിയ തലമുറയും .

മമ്മൂക്കയെ പോലെ ഇത്രയും അഭിനയ സമ്പത്തുള്ള ഒരാളുടെ കൂടെ സ്വന്തം പരാമർശിക്കാൻ ഇടവരുത്തുക എന്നത് തന്നെ നസ്ലെന്റെ ഒരു വലിയ വിജയമാണ്.

Leave a Reply

Your email address will not be published. Required fields are marked *