Your Image Description Your Image Description

ഈ അടുത്ത കാലത്തായി മലയാളി പ്രേക്ഷകർ , തീയേറ്ററുകയിൽ എത്തി കാണാനായി വളരെയധികം ആവേശത്തോടെ കാത്തിരിക്കുന്ന മൂന്ന് ചിത്രങ്ങളാണ് ഉണ്ടായിരുന്നത് . മലൈക്കോട്ടൈ വാലിബൻ ,ഭ്രമയുഗം ,ആടുജീവിതം . ഇതിൽ രണ്ടെണ്ണണം റിലീസ് ആയിട്ടുമുണ്ട് . ആടുജീവിതത്തിനായുള്ള കാത്തിരിപ്പിലാണ് മലയാളികൾ . മലയ്‌ക്കോട്ടെ വാലിബൻ തുടക്കത്തിൽ ഓവർ ഹൈപ്പ് മൂലം കുറച്ചു ഡൌൺ ആയെങ്കിലും പിന്നീട് സിനിമയ്ക്ക് നല്ല റെസ്പോൺസ് തന്നെ ലഭിച്ചു . ഭ്രമയുഗം തുടക്കത്തിൽ തൊട്ട് തീയേറ്ററുകളിൽ മിന്നും പ്രകടനം കാഴ്ച വെച്ച് കൊണ്ടിരിക്കുകയാണ് .ഇപ്പോഴും തീയേറ്ററുകൾ നിറഞ്ഞ ഓടിക്കൊണ്ടിരിക്കുകയാണ് ഭ്രമയുഗം . ഇപ്പോൾ വർഷങ്ങൾ കൊണ്ടു മലയാളി കാത്തിരിക്കുന്ന പ്രിത്വിരാജ് ചിത്രം ആടുജീവിതം ഉടൻ തീയേറ്ററുകളിൽ എത്തുമെന്ന വാർത്തയാണ് ലഭിക്കുന്നത് .

പ്രഖ്യാപനം മുതൽ പൃഥ്വിരാജിന്റെ അമ്പരപ്പിക്കുന്ന മെയ്‌ക്കോവര്‍ വരെ സിനിമയുമായി ബന്ധപ്പെട്ടുളള ഒരോ വാർത്തയും പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്. കാത്തിരിപ്പ് അവസാനിപ്പിച്ച് ചിത്രം മാർച്ച് 28 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും. പൃഥ്വിരാജ് തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെയാണ് സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചത്. നേരത്തെ ഏപ്രിൽ പത്തോടു കൂടി തീയേറ്ററുകളിൽ എത്തുമെന്നായിരുന്നു അറിയിച്ചിട്ടുണ്ടായിരുന്നത് . എന്നാൽ വിഷു റിലീസ് ചിത്രങ്ങളെ ബാധിക്കാത്തിരിക്കണം ഇപ്പോൾ നേരത്തെ ചിത്രമെത്തുന്നതെന്നാണ് അനൗദ്യോയോഗികമായി ലഭിക്കുന്ന വിവരം .

ചിത്രത്തിന്റെ ഓരോ പോസ്റ്ററും വലിയ ആവേശത്തോട് കൂടിയായിരുന്നു ആരാധകർ സ്വീകരിച്ചത് . ഓരോ പോസ്റ്ററിൽ നിന്നും പ്രിത്വിരാജെന്ന അഭിനേതാവ് സിനിമയ്ക്ക് വേണ്ടി എത്രമാത്രം പ്രയത്നിക്കുന്നുണ്ടെന്ന് നമുക്ക് മനസിലാക്കാൻ സാധിക്കുന്നു.

മലയാളികൾ ഒത്തിരി ആഘോഷിച്ച നോവലാണ് ബെന്യാമിന്റെ ആടുജീവിതം . 12 ൽ പരം ഭാഷകളിലേക്ക് പരിവർത്തനം ചെയ്ത ആടുജീവിത’ത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സൗദി അറേബ്യയിലെ ഇന്ത്യൻ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ പൃഥ്വി അവതരിപ്പിക്കുന്നത്. 160ന് മുകളില്‍ ദിവസങ്ങളാണ് ആടുജീവിതത്തിന്‍റെ ചിത്രീകരണത്തിന് വേണ്ടി വന്നത്. കൊവിഡ് മഹാമാരി സിനിമയുടെ ചിത്രീകരണം നീളുന്നതിന് കാരണമായിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് ഡേറ്റ് പുറത്തു വിട്ട പോസ്റ്ററിലെ വാചകങ്ങളും പ്രേക്ഷകരെ കയ്യിലെടുക്കുകയാണ് .വായനയുടെ പതിനാറ് വർഷങ്ങൾ ,ദൃശ്യ ഭാഷയ്ക്ക് പത്തു വർഷങ്ങൾ ആര് വര്ഷം നീണ്ട ചിത്രീകരണം എന്നതായിരുന്നു പോസ്റ്ററിലെ വാചകം .

മലയാള സിനിമയിൽ ഇതുവരെ കണ്ട ദൃശ്യാവിഷ്കാരത്തിൽ നിന്ന് ഏറെ വ്യത്യസ്തയും ആകാംക്ഷയും നൽകുന്ന തരത്തിലാണ് ഇത് വരെ പുറത്തു വിട്ട ചിത്രങ്ങളും പോസ്റ്ററുകളും വിഡിയോസുമൊക്കെയുള്ളത് . അതുകൊണ്ട് തന്നെ ചിത്രം എത്തുന്നത് ലോക സിനിമ ചരിത്രത്തിൽ തന്നെ ഇടം നേടിക്കൊണ്ടായിരിക്കുമെന്നാണ് പ്രേക്ഷക പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *