Your Image Description Your Image Description

 

മുൻ നിയമ സെക്രട്ടറി വി ഹരി നായരെ മുഖ്യ വിവരാവകാശ കമ്മീഷണറായി നിയമിക്കുന്നതിനുള്ള ശുപാർശ ഗവർണർ അംഗീകരിച്ചു. ഇതുമായി ബന്ധപ്പെട്ട ഫയലിൽ ഗവർണർ ഒപ്പിട്ട് ഇന്നലെ രാവിലെ പൊതുഭരണ വകുപ്പിന് അയച്ചു. ഇനി വിജ്ഞാപനം പുറപ്പെടുവിക്കണം.വിശ്വാസ് മേത്ത 24ന് വിരമിക്കുമ്പോൾ വിവരാവകാശ കമ്മീഷണർമാരിൽ ഒരാൾക്ക് ചുമതല നൽകും. ഹരി നായർ മാർച്ച് ഒന്നിന് രാജ്ഭവനിൽ സത്യപ്രതിജ്ഞ ചെയ്യും.ഗവർണറാണ് സത്യവാചകം ചൊല്ലിക്കൊടുക്കുക.

അതിനിടെ, വിവരാവകാശ കമ്മീഷണർമാരായി സർക്കാർ ശുപാർശ ചെയ്ത മൂന്നുപേരുടെ നിയമനം അംഗീകരിക്കാത്ത ഗവർണർ ശുപാർശ ഫയൽ സർക്കാരിലേക്ക് തിരിച്ചയക്കാൻ നിർദേശിച്ചു. ഡോ.സോണിച്ചൻ പി.ജോസഫ്, എം.ശ്രീകുമാർ, ടി.കെ.രാമകൃഷ്ണൻ എന്നിവരാണ് വിവരാവകാശ കമ്മീഷണർമാരുടെ പട്ടികയിലുള്ളത്. സാമ്പത്തിക ക്രമക്കേടുകൾ ഉൾപ്പെടെ നിരവധി പരാതികൾ ലഭിച്ച പശ്ചാത്തലത്തിലാണ് ഗവർണർ സർക്കാരിനോട് വിശദീകരണവും വിജിലൻസിൻ്റെ ക്ലിയറൻസും തേടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *