Your Image Description Your Image Description

കുടിശ്ശികയായതോടെ കെഎസ്ഇബി നോട്ടീസ് അയക്കുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു. ഇതോടെ ലക്ഷക്കണക്കിന് കുടിശ്ശികയുള്ള സംസ്ഥാനത്തെ സർക്കാർ സ്ഥാപനങ്ങൾ ബുദ്ധിമുട്ടിലായി.കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന കെഎസ്ഇബിക്ക് കുടിശ്ശിക പിരിച്ചെടുക്കുന്നത് വലിയ ആശ്വാസമാകും. 1180 കോടി രൂപ അധിക ചെലവും 11,000 കോടി കടവുമാണ്. പവർ എക്സ്ചേഞ്ചിൽ നിന്ന് വൈദ്യുതി വാങ്ങുമ്പോൾ തുക മുൻകൂറായി നൽകണമെന്ന നിബന്ധന കടുത്ത സമ്മർദമുണ്ടാക്കുന്നുണ്ട്. ജല അതോറിറ്റി ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങൾ പലിശ സഹിതം 3347 കോടി രൂപ നൽകാനുണ്ട്. ജല അതോറിറ്റിയുടെ മാത്രം കുടിശ്ശിക 2479 കോടി രൂപയാണ്. പണമടയ്ക്കാത്തതിനാൽ ഓരോ മാസവും 37 കോടി രൂപ അധികമായി വരും.

ഡിസംബർ വരെ ഒറ്റത്തവണ തീർപ്പാക്കൽ ഓപ്ഷൻ നൽകി. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നറുക്കെടുപ്പിലൂടെ സമ്മാനങ്ങളും പ്രഖ്യാപിച്ചു. അതിന് ശേഷം നോട്ടീസ് അയക്കുമെന്നും ഇത് പാലിക്കാത്തവരുടെ കണക്ഷൻ റദ്ദാക്കാൻ നടപടി സ്വീകരിക്കുമെന്നും കെഎസ്ഇബി വിശദീകരിച്ചു. അതേസമയം, സെക്രട്ടേറിയറ്റിന് കുടിശ്ശിക നോട്ടീസ് നൽകിയെന്ന റിപ്പോർട്ട് കെഎസ്ഇബി നിഷേധിച്ചു. ഇത്തരമൊരു അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് സെക്രട്ടേറിയറ്റിലെ ഹൗസ് കീപ്പിംഗ് വിഭാഗവും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *