Your Image Description Your Image Description

ഇരുപതിനായിരത്തോളം ഭാഷകളുള്ള ഇന്ത്യയിൽ മാതൃഭാഷാ സംരക്ഷണത്തിന് ദേശീയതലത്തിൽ വെബ് ആർക്കൈവ് ഒരുക്കുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രഖ്യാപനം കടലാസിലുറങ്ങുന്നു. 22 ഔദ്യോഗികഭാഷകൾ സംരക്ഷിക്കുന്നതിന്‌ പൊതു-ഉന്നതവിദ്യാഭ്യാസ പാഠ്യപദ്ധതിയിലുൾപ്പെടെ മാറ്റം വരുത്തുമ്പോഴാണ് ആയിരത്തിലേറെ തനത് ഇന്ത്യൻഭാഷകൾ സംരക്ഷണമില്ലാതെ സംസാരിക്കാനാളില്ലാതെ വംശനാശത്തിലേക്ക് നീങ്ങുന്നത്.

രാജ്യത്ത് 19,569 ഭാഷകളോ ഭാഷാ ഭേദങ്ങളോ നിലവിലുണ്ടെന്ന് 2011 സെൻസസ് പറയുന്നു. ഇതിൽ 22 ഭാഷകൾ ഷെഡ്യൂൾഡ് വിഭാഗത്തിലുൾപ്പെടുന്നു. 96.71 ശതമാനം ജനങ്ങളും 22 ഔദ്യോഗിക ഭാഷകളാണ് സംസാരിക്കുന്നത്. 43 ശതമാനം പേരാണ് ഹിന്ദി സംസാരിക്കുന്നത്. എന്നാൽ, 26 ശതമാനം പേർക്ക് മാത്രമാണ് ഹിന്ദി മാതൃഭാഷ. ഹിന്ദി കഴിഞ്ഞാൽ, ബംഗാളി, മറാഠി, തെലുഗു, തമിഴ്, ഗുജറാത്തി, ഉർദു, കന്നട, ഒഡിയ, മലയാളം എന്നിവയാണ് മുന്നിൽ. 99 ഭാഷകളാണ് അനൗദ്യോഗിക ഭാഷകളായി സെൻസസിൽ ഉൾപ്പെട്ടിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *