Your Image Description Your Image Description

തമിഴ്‌നാട്ടിലെ ദളിത് പാർട്ടിയായ വിടുതലൈ ചിരുതൈകൾ കക്ഷി (വി.സി.കെ.) ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ മത്സരിക്കാൻ തീരുമാനിച്ചു. തമിഴ്‌നാടിനുപുറമെ കേരളം, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക സംസ്ഥാനങ്ങളിൽ സ്ഥാനാർഥികളെ നിർത്തുമെന്ന് പാർട്ടി സ്ഥാപകനേതാവ് തിരുമാവളവൻ പറഞ്ഞു.

നിലവിൽ ഡി.എം.കെ. ഉൾപ്പെടുന്ന ‘ഇന്ത്യ’ സഖ്യത്തിന്റെ ഭാഗമാണ് വി.സി.കെ. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ‘ഇന്ത്യ’ സഖ്യത്തിന്റെ തമിഴ്നാട്ടിലെ ആദ്യ പ്രചാരണറാലി തിരുച്ചിറപ്പള്ളിയിൽ സംഘടിപ്പിച്ചത് വി.സി.കെ. ആയിരുന്നു. 2017 മുതൽ ഡി.എം.കെ.-കോൺഗ്രസ് സഖ്യത്തിനൊപ്പം നിൽക്കുന്ന വി.സി.കെ.ക്ക് നിലവിൽ രണ്ട് എം.പി.മാരും നാലു എം.എൽ.എ.മാരുമുണ്ട്. വരുന്ന തിരഞ്ഞെടുപ്പിൽ വി.സി.കെ.ക്ക് ഡി.എം.കെ. ഇനിയും സീറ്റ് അനുവദിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *