Your Image Description Your Image Description

കൈക്കൂലിവാങ്ങുന്നതിനിടെ തിരുനെൽവേലിയിലെ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനിലെ (ഇ.പി.എ.ഫ്.ഒ.) എൻഫോഴ്സ്‌മെന്റ് ഓഫീസർ കപിലനെ സി.ബി.ഐ. അറസ്റ്റുചെയ്തു. കേന്ദ്രസർക്കാർ പദ്ധതിയായ ആത്മനിർഭർ ഭാരത് റോസ്ഗർ യോജനയ്ക്ക് കീഴിൽ തിരുനെൽവേലിയിലെ ഒരു സോഫ്റ്റ്‌വേർ കമ്പനിക്ക് മൂന്നുകോടിരൂപ ലഭിച്ചതായി മനസ്സിലാക്കിയ കപിലൻ തുകയുടെ 15 ശതമാനം കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. പണം നൽകിയില്ലെങ്കിൽ കമ്പനിക്കെതിരേ നടപടിയെടുക്കുമെന്നും ഭീഷണിപ്പെടുത്തി.

കമ്പനി ഉടമ ഇക്കാര്യം വ്യക്തമാക്കി സി.ബി.ഐ.ക്കു പരാതിനൽകി. സോഫ്റ്റ്‌വേർ കമ്പനി ഉടമയിൽനിന്ന് കൈക്കൂലിത്തുകയുടെ ആദ്യഗഡുവായ രണ്ടുലക്ഷം കൈപ്പറ്റുന്നതിനിടെ സി.ബി.ഐ. സംഘം കപിലനെ അറസ്റ്റുചെയ്യുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുകയാണെന്ന് സി.ബി.ഐ. വൃത്തങ്ങൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *