Your Image Description Your Image Description

കരസേനയുടെ ഉത്തർപ്രദേശിലെ ബറേലിയിലുള്ള ‘ഉത്തർഭാരത്’ (യു.ബി.) ആസ്ഥാനം സമ്പൂർണപ്രവർത്തന സേനയാക്കി മാറ്റി യഥാർഥ നിയന്ത്രണരേഖയിലുടീളം വ്യാപിപ്പിക്കാൻ കേന്ദ്രം. ഉത്തരാഖണ്ഡിലെയും പടിഞ്ഞാറൻ യു.പി.യിലെയും സമാധാനപ്രദേശങ്ങൾക്കൊപ്പം ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കും. ഓരോ ഡിവിഷനിലും 15,000 മുതൽ 18,000 വരെ സൈനികരെ ഉൾപ്പെടുത്തിയാകും പുനഃക്രമീകരണം.

നിലവിൽ യു.ബി. ഏരിയയിൽ പ്രധാന അതിർത്തിപ്രദേശങ്ങളിൽ പട്രോളിങ് നടത്തുന്നതിന് ഒരു ബ്രിഗേഡും ഏതാനും സ്കൗട്ട് ബറ്റാലിയനുമാണുള്ളത്. എന്നാൽ, യഥാർഥ നിയന്ത്രണരേഖയിലെ ചില തർക്കസ്ഥലങ്ങളിൽ ചൈനീസ് സൈനികരുമായി പതിവായി ഏറ്റുമുട്ടലുണ്ടാകുന്നതും അതിർത്തിയിൽ ആധിപത്യം സ്ഥാപിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് മാറ്റം.

Leave a Reply

Your email address will not be published. Required fields are marked *