Your Image Description Your Image Description

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലും, കോഴിക്കോട്ടെ സ്വാശ്രയ കോളേജായ മിംസ് കോളേജ് ഓഫ് അല്ലൈഡ് ഹെൽത്ത് സയൻസിലും നടത്തുന്ന എം.എസ്.സി (എം.എൽ.റ്റി) കോഴ്‌സിലെ മെരിറ്റ് സീറ്റുകളിലേയ്ക്കുള്ള പ്രവേശനത്തിന് ഫെബ്രുവരി 21 മുതൽ മാർച്ച് 15 വരെ  അപേക്ഷിക്കാം. പ്രോസ്‌പെക്ടസ് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കേരളത്തിലെ ഏതെങ്കിലും യൂണിവേഴ്‌സിറ്റിയിൽ നിന്നോ കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസസ്സ് അംഗീകരിച്ച ബി.എസ്.സി (എം.എൽ.റ്റി) കോഴ്‌സ് 55% ത്തിൽ കുറയാതെയുള്ള മാർക്കോടെ പാസായവർക്ക്  ഈ കോഴ്‌സിന് അപേക്ഷിക്കാം. സാധാരണ അപേക്ഷകർക്ക് 40 ഉം സർവീസ് ക്വാട്ടയിലുള്ള അപേക്ഷകർക്ക് 49 വയസുമാണ് പ്രായപരിധി. എം.എസ്.സി (എം.എൽ.റ്റി) കോഴ്‌സിന് അപേക്ഷിക്കുന്നതിന് www.lbscentre.kerala.gov.in എന്നീ വെബ്‌സൈറ്റിലൂടെ  ഓൺലൈൻ മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 1200 രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 600 രൂപയുമാണ്. അപേക്ഷകർക്ക് ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ഒരു ശാഖ വഴിയോ ഫെബ്രുവരി 21 മുതൽ മാർച്ച് 15 വരെ അപേക്ഷാഫീസ് ഒടുക്കാം. സർവീസ് ക്വാട്ടയിൽ അപേക്ഷിക്കുന്നവർ അപേക്ഷാഫീസ് സർക്കാർ ട്രഷറിയിൽ ‘0210-03-105-99’ എന്ന ഹെഡ് ഓഫ് അക്കൗണ്ടിൽ ആണ് ഒടുക്കേണ്ടത്.

തിരുവനന്തപുരത്തു വച്ച് നടത്തുന്ന പ്രവേശന പരീക്ഷക്ക് ലഭിക്കുന്ന മാർക്കിന്റെ  അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നുമാണ്  ഈ കോഴ്‌സിലേയ്ക്കുള്ള പ്രവേശനം നടത്തുന്നത്. സർവീസ് ക്വാട്ടയിൽ അപേക്ഷിക്കുന്നവരും പ്രവേശന പരീക്ഷ എഴുതേണ്ടതാണ്. പ്രവേശന പരീക്ഷയുടെ തീയതി പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 04712560360, 361, 362, 363, 364, 365 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *