Your Image Description Your Image Description

നടൻ ഋതുരാജ് സിംഗ് ( Rituraj Singh’s) അന്തരിച്ച വാർത്ത നാം അറിഞ്ഞതാണ്. 59 വയസായിരുന്നു. അദ്ദേഹത്തെ പാൻക്രിയാസ് സംബന്ധമായ രോഗത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

ഹൃദയാഘാത സാധ്യത പ്രായത്തിനനുസരിച്ച് വർദ്ധിക്കുന്നു. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാർക്ക് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓൺ ഏജിംഗ് (എൻഐഎ) വ്യക്തമാക്കുന്നു. പ്രായമാകുമ്പോൾ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം എന്നിവ ഉൾപ്പെടെയുള്ള രോ​ഗങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

‘ അപ്രതീക്ഷിതമായി ഹൃദയത്തിൻ്റെ പ്രവർത്തനം നഷ്ടപ്പെടുന്ന അവസ്ഥയാണ് ഹൃദയസ്തംഭനം. ഹൃദയത്തിൻ്റെ പ്രവർത്തനം തകരാറിലാകുകയും ഹൃദയമിടിപ്പ് ഫലപ്രദമായി നിലയ്ക്കുകയും ചെയ്യുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഉടനടി ചികിത്സിച്ചില്ലെങ്കിൽ മരണത്തിലേക്ക് നയിച്ചേക്കാം…’ – ബം​ഗ്ലൂരുവിലെ ഫോർട്ടിസ് ഹോസ്പിറ്റലിലെ ഇൻ്റർവെൻഷണൽ കാർഡിയോളജി കൺസൾട്ടൻ്റ് ഡോ. ശ്രീനിവാസ പ്രസാദ് ബി വി പറയുന്നു.

ഹൃദയസ്തംഭനത്തിനുള്ള ഏറ്റവും സാധാരണമായ കാരണം കൊറോണറി ആർട്ടറി ഡിസീസ് (സിഎഡി) ആണ്. അക്യൂട്ട് ഹൃദയാഘാതം മൂലമോ അപകടകരമായ ആർറിഥ്മിയ മൂലമോ ഹൃദയസ്തംഭനം സംഭവിക്കാം. പുകവലി, ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ തുടങ്ങിയ അപകട ഘടകങ്ങൾ ഹൃദയ സംബന്ധമായ രോ​ഗങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി വിദ​ഗ്ധർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *