Your Image Description Your Image Description

തലസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പൊൻമുടിയിൽ പുലിയെ കണ്ടു. ചൊവ്വാഴ്ച രാവിലെ എട്ടരയോടെ പൊൻമുടി പൊലീസ് സ്റ്റേഷനു മുന്നിലാണ് പുലിയെ കണ്ടത്. റോഡിലൂടെ വനത്തിലേക്ക് കടക്കുന്നത് പോലീസുകാർ കണ്ടു. ഉടൻ തന്നെ പോലീസ് വനംവകുപ്പിനെ വിവരമറിയിച്ചു.

വനംവകുപ്പ് സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ് സ്ഥലം. ക്രിസ്മസ്-പുതുവത്സര അവധിയുടെ ഭാഗമായി നിരവധി വിനോദസഞ്ചാരികൾ ഇവിടെ എത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ പുലിയുടെ സാന്നിധ്യം രൂക്ഷമായ ആശങ്കയാണ് ഉയർത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *